പെട്രോൾ-ഡീസൽ വില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ ടാക്സ് പേ ബാക്ക് സമരവുമായി യൂത്ത് കോൺഗ്രസ്. ഇന്ധന വിലയിലെ കേന്ദ്ര – സംസ്ഥാന നികുതി ഭീകരതയ്ക്കെതിരെ ഇന്നു വൈകുന്നേരം നാലുമണിക്ക് ടാക്സ് പേ ബാക്ക് സമരം സംഘടിപ്പിക്കുമെന്നും 1000 പമ്പുകളിലായി 5000 പേർക്ക് ഒരു ലിറ്റർ പെട്രോളിന്റെ നികുതി തിരികെ നൽകുമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും എം.എൽ.എയുമായ ഷാഫി പറമ്പിൽ ഫെയ്സ്ബുക്ക് കുറിപ്പിൽ അറിയിച്ചു.
36 രൂപയുടെ പെട്രോളിന് 55 രൂപയും 38.49 രൂപയുടെ ഡീസലിന് 45 രൂപയും നികുതി അടക്കേണ്ടി വരുന്നത് ഗതികേടാണെന്നും ഷാഫി കുറിപ്പിൽ പറയുന്നു.
content highlights: youth congress tax pay back protest














