റിയോ ഡീ ജനീറോ
കോപ അമേരിക്ക ഫുട്ബോളിൽ ബ്രസീൽ ടീം കളിക്കും. ടൂർണമെന്റ് അർജന്റീനയിൽനിന്ന് ബ്രസീലിലേക്ക് മാറ്റിയതിൽ കളിക്കാർക്ക് പ്രതിഷേധമുണ്ടായിരുന്നു. കോവിഡിനെ തുടർന്നായിരുന്നു ഈ തീരുമാനം. എന്നാൽ, ബ്രസീലിലും രോഗവ്യാപനത്തിൽ കുറവില്ല. ഇതാണ് ബ്രസീൽ താരങ്ങളെ ചൊടിപ്പിച്ചത്. ടീം കോപയിൽനിന്ന് പിന്മാറുമെന്ന് സൂചനകളുണ്ടായിരുന്നു. ‘കോപ സംഘടിപ്പിക്കുന്നതിൽ എതിർപ്പുണ്ട്. എന്നാൽ, ബ്രസീൽ ടീമിനോട് ഒരിക്കലും ഇല്ലെന്ന് പറയാനാകില്ല’–- കളിക്കാർ അറിയിച്ചു. 14ന് പുലർച്ചെ ബ്രസീൽ–-വെനസ്വേല മത്സരത്തോടെയാണ് കോപയ്ക്ക് തുടക്കമാകുന്നത്.