Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

അശോക് ചെറിയാനും കെ പി ജയചന്ദ്രനും പുതിയ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍മാര്‍

by News Desk
June 10, 2021
in KERALA
0
അശോക്-ചെറിയാനും-കെ-പി-ജയചന്ദ്രനും-പുതിയ-അഡീഷണല്‍-അഡ്വക്കേറ്റ്-ജനറല്‍മാര്‍
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ അഡീഷണൽ അഡ്വക്കേറ്റ് ജനറൽമാരായി അശോക് ചെറിയാൻ, കെ.പി ജയചന്ദ്രൻ എന്നിവരെ നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും അഡീഷണൽ സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടറുമായി ഗ്രേഷ്യസ് കുര്യാക്കോസിനെയും സ്റ്റേറ്റ് അറ്റോർണിയായി എൻ. മനോജ്കുമാറിനെയും നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഹൈക്കോടതിയിൽ സീനിയർ ഗവൺമെന്റ് പ്ലീഡറായി സേവനമനുഷ്ഠിക്കുന്ന പി. നാരായണനെ അധിക സാമ്പത്തിക ബാധ്യത കൂടാതെ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കാൻ തീരുമാനിച്ചു.

അഡീഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിതനായ അശോക് ചെറിയാൻ കഴിഞ്ഞ 42 വർഷങ്ങളായി ഹൈക്കോടതിയിൽ അഭിഭാഷകൻ ആണ്. പരേതനായ അഡ്വ. എം. എം ചെറിയാന്റെ മകനാണ്. ഭരണഘടന, സിവിൽ,തൊഴിൽ നിയമങ്ങൾ, എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ നൈപുണ്യം നേടിയ അദ്ദേഹം മഹാത്മാ ഗാന്ധി സർവ്വകലാശാല, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്, കേരള കോപ്പറേറ്റീവ് ഗ്യാരണ്ടി ഫണ്ട് ബോർഡ്, കേരള കേരള ഫിഷർമെൻ വെൽഫെയർ ബോർഡ് എന്നിവയുടെ സ്റ്റാൻഡിങ് കോൺസൽ ആണ്. മുൻകാലങ്ങളിൽ കൊച്ചി നഗരസഭയുടെയും, കെഎസ്എഫ്ഇ യുടെയും സ്റ്റാൻഡിങ് കൗൺസിൽ ആയി പ്രവർത്തിച്ചിട്ടുണ്ട്. പതിനൊന്നാം ശമ്പള പരിഷ്കരണ കമ്മീഷൻ അംഗമായിരുന്നു. അശോക് ചെറിയാൻ ആൾ ഇന്ത്യ ലോയേഴ്സ് യൂണിയന്റെ സംസ്ഥാന വൈസ് പ്രസിഡന്റും ദേശീയ എക്സിക്യൂട്ടീവ് അംഗവുമാണ്.

സിപിഐയുടെ നോമിനി ആയാണ് കെപി ജയചന്ദ്രൻ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ ആകുന്നത്.കേരള ബാർ കൗൺസിൽ മുൻ ചെയർമാൻ ആയിരുന്ന ജയചന്ദ്രൻ ദീർഘകാലം തിരുവനന്തപുരം ബാർ അസോസിയേഷൻ പ്രസിഡന്റ് ആയിരുന്നു. തിരുവനന്തപുരത്തെ സാമൂഹിക സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യം കൂടിയാണ് കെപി ജയചന്ദ്രൻ.

സ്റ്റേറ്റ് അറ്റോർണി ആയി നിയമിതനായ എൻ. മനോജ്കുമാർ എറണാകുളം ലോ കോളജിൽ നിന്നു നിയമ ബിരുദം നേടിയ ശേഷം 1992 ൽ പ്രഗത്ഭ അഭിഭാഷകൻ സി കെ.ശിവശങ്കര പണിക്കരുടെ ജൂനിയറായി കേരള ഹൈകോടതിയിൽ പ്രാക്ടീസ് ആരംഭിച്ചു. കേരള ഹൈകോടതിയിൽ സീനിയർ ഗവൺമെന്റ് പ്ളീഡർ , സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ എന്ന നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഹൈക്കോടതിയിൽ വിവിധ തദ്ദേശ സ്ഥാപനങ്ങളുടെയും മലബാർ ദേവസ്വത്തിന്റെയും സ്റ്റാൻഡിങ് കോൺസൽ ആയിരുന്നു. 2006 ൽ േൈഹക്കാടതി അഭിഭാഷക അസോസിയേഷന്റെ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടു. 2017 ൽ കേരള ബാർ കൗൺസിലിലേക്കും തുടർന്ന് ബാർ കൗൺസിൽ ഓഫ് ഇന്ത്യയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ വൈസ് ചെയർമാൻ ആണ്. ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ദേശീയ എക്സിക്യൂട്ടീവ് അംഗവുമാണ് മനോജ് കുമാർ.

അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് ആയി ആയി നിയമിതനായ ഗ്രേഷ്യസ് കുര്യാക്കോസ് കേരള ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനാണ് . മാംഗ്ലൂർ യൂണിവേഴ്സിറ്റി യിൽ നിന്ന് ഒന്നാം റാങ്കോടെ എൽഎൽബി ബിരുദം നേടിയ ശേഷം 1983 ൽ അഭിഭാഷകൻ ആയി എന്റോൾ ചെയ്തു. തലശ്ശേരിയിൽ പ്രസിദ്ധ ക്രിമിനൽ അഭിഭാഷകനായ വി. ബാലന് കീഴിൽ പ്രാക്ടീസ് ആരംഭിച്ചു. യശശരീരനായ മുൻ കേരള ഹൈകോടതി ചീഫ് ജസ്റ്റീസ് ആയിരുന്ന പി സുബ്രമണ്യം പോറ്റിയുടെ കീഴിൽ സുപ്രീം കോടതിയിൽ ബാർ കൗൺസിൽ ഫെലോഷിപ്പോടുകൂടി പരിശീലനം നേടിയ ശേഷം കേരള ഹൈ കോടതിയിൽ അഭിഭാഷകവൃത്തി ആരംഭിച്ചു. 2011 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു. 1996-01 കാലയളവിൽ ഹൈ കോടതിയിൽ സീനിയർ ഗവൺമെന്റ് പ്ലീഡർ ആയിരുന്നു. കേരള ബാർ കൗൺസിലിന്റെയും, തലശ്ശേരി, കൽപ്പറ്റ, പയ്യന്നൂർ മുനിസിപ്പാലിറ്റികളുടെ സ്റ്റാൻഡിങ് കോൺസൽ , ഒരുമയൂർ കൂട്ടക്കൊല കേസിൽ ഹൈ കോടതിയിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ എന്നീ നിലകളിലും പ്രവത്തിച്ചിട്ടുണ്ട് .

അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ആയി നിയമിതനായ പി . നാരായണൻ, കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠാപുരം സ്വദേശിയാണ്. മംഗലാപുരം ജെഎസ്എസ് ലോ കോളജിൽ നിന്ന് നിയമ ബിരുദം നേടിയ ശേഷം തലശ്ശേരി ബാറിൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. 25 വർഷങ്ങളായി ഹൈകോടതിയിൽ പ്രാക്ടീസ് ചെയ്തു വരുന്നു. 2009-2011 കാലത്ത് സീനിയർ ഗവൺമെന്റ് പ്ലീഡർ ആയി പ്രവർത്തിച്ചു. 2016- 21 കാലയളവിൽ സീനിയർ ഗവൺമെന്റ് പ്ലിഡർ ടു അഡ്വക്കേറ്റ് ജനറൽ ആയി രുന്നു. ക്രിമിനൽ, സിവിൽ ,ഭരണഘടന നിയമങ്ങളിൽ നിരവധി കേസുകളിൽ സർക്കാരിന് വേണ്ടി ഹാജരായി. നിരവധി തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും ഹൈ കോടതിയിലെ സ്റ്റാൻഡിങ് കൗൺസിൽ ആയിട്ടുണ്ട്. ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ സംസ്ഥാന കൗൺസിൽ അംഗമാണ്.

Previous Post

ടിപിആര്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ നിയന്ത്രണം കര്‍ക്കശമാക്കും: മുഖ്യമന്ത്രി

Next Post

ഇംഗ്ലണ്ടിനെതിരായ രണ്ട് മത്സരങ്ങൾ ഇന്ത്യയെ നേരിടുമ്പോൾ കിവീസിന് ഗുണകരമാവില്ല: മുൻ പരിശീലകൻ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഇംഗ്ലണ്ടിനെതിരായ-രണ്ട്-മത്സരങ്ങൾ-ഇന്ത്യയെ-നേരിടുമ്പോൾ-കിവീസിന്-ഗുണകരമാവില്ല:-മുൻ-പരിശീലകൻ

ഇംഗ്ലണ്ടിനെതിരായ രണ്ട് മത്സരങ്ങൾ ഇന്ത്യയെ നേരിടുമ്പോൾ കിവീസിന് ഗുണകരമാവില്ല: മുൻ പരിശീലകൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.