Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ദേശീയപാതയില്‍കാറുകളുടെ മത്സരയോട്ടം; തൈക്കൂടത്ത് ബൈക്ക് യാത്രികന്‍ മരിച്ചു

by News Desk
June 9, 2021
in KERALA
0
ദേശീയപാതയില്‍കാറുകളുടെ-മത്സരയോട്ടം;-തൈക്കൂടത്ത്-ബൈക്ക്-യാത്രികന്‍-മരിച്ചു
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

ജിമ്മി ചെറിയാൻ

വൈറ്റില: അരൂർ-ഇടപ്പള്ളി ദേശീയപാതയിൽ കാറുകളുടെ മത്സരയോട്ടം ബൈക്ക് യാത്രികന്റെ ജീവനെടുത്തു. തൈക്കൂടം ഒ.എ. റോഡ് ചെമ്പകശ്ശേരി ജിമ്മി ചെറിയാൻ (61) ആണ് മരിച്ചത്. ലോക്ഡൗണിൽ മത്സരയോട്ടം നടത്തിയ രണ്ട് കാറുകളിലൊന്നാണ് അപകടമുണ്ടാക്കിയത്. കൊച്ചി ബൈപ്പാസിലെ അപകട മേഖലയായ തൈക്കൂടം യു-ടേണിന് സമീപം അമിത വേഗത്തിലെത്തിയ കാർ ബൈക്കിലിടിച്ചായിരുന്നു അപകടം. മലയാള മനോരമ സർക്കുലേഷൻ വിഭാഗം മുൻ സീനിയർ എക്സിക്യുട്ടീവാണ് മരിച്ച ജിമ്മി ചെറിയാൻ. ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അപകടം.

വൈറ്റില ഭാഗത്തുനിന്ന് മത്സരയോട്ടം നടത്തി വരികയായിരുന്ന രണ്ടു കാറുകളാണ് അപകടം ഉണ്ടാക്കിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ആലപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ചരക്കുലോറിയുടെ ഇരുഭാഗത്തു കൂടിയും ഇരുകാറുകളും ഓവർടേക്ക് ചെയ്ത് മത്സരയോട്ടം നടത്തവേയാണ് ബൈക്കിൽ തട്ടിയതെന്ന് തൊട്ടു പിറകെ ഉണ്ടായിരുന്ന ബൈക്ക് യാത്രികൻ മരട് സ്വദേശി ജോസി പറഞ്ഞു.

കൊല്ലം സ്വദേശി ഉമ്മൻ കെ. ജോൺ, പള്ളുരുത്തി സ്വദേശി ശ്യാം എന്നിവരായിരുന്നു കാറുകൾ ഓടിച്ചിരുന്നത്. ഇതിൽ ഉമ്മൻ കെ. ജോണിന്റെ കാറാണ് ബൈക്കിനെ തട്ടിയിട്ടത്. ബൈക്കിൽ തട്ടി നിയന്ത്രണംവിട്ട് മറ്റൊരു കാറിലും തട്ടിയ ഈ കാർ വട്ടംകറങ്ങി എതിർദിശയിലായാണ് നിന്നത്. പെട്ടെന്ന് ബ്രേക്കിട്ട ശ്യാമിന്റെ കാറിനു പിന്നിലും മറ്റൊരു കാർ തട്ടി. മറ്റാർക്കും കാര്യമായ പരിക്കില്ല.

അപകടം കണ്ട് ഓടിക്കൂടിയവരും ദൃക്സാക്ഷികളും യുവാക്കളെ വളഞ്ഞുവച്ചു. പോലീസെത്തി ഇവരെ സ്റ്റേഷനിലേക്ക് മാറ്റിയതോടെ സംഘർഷം ഒഴിവായി. നിശ്ശേഷം തകർന്ന ബൈക്ക് മരട് സ്റ്റേഷനിലേക്കു മാറ്റി. ഉമ്മൻ കെ. ജോണിനെതിരേ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തതായി മരട് പോലീസ് പറഞ്ഞു. പരിസരത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് ശേഖരിക്കുന്നുണ്ട്.

തൈക്കൂടം മണ്ഡപത്തിൽ കുടുംബാംഗം ഷേർളിയാണ് ജിമ്മി ചെറിയാന്റെ ഭാര്യ. മക്കൾ: അനിത മരിയ ജിമ്മി (ബാങ്ക് ഓഫ് ഇന്ത്യ, മാറമ്പള്ളി ശാഖ), അമല മരിയ ജിമ്മി (ഇസാഫ്, ആലുവ). മരുമക്കൾ: എൻ.എസ്. അമൽ (എസ്.ബി.ഐ, തൊടുപുഴ), സോജൻ ദേവസി (ബിസിനസ്). ശവസംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 12-ന് ചമ്പക്കര സെയ്ന്റ് ജെയിംസ് പള്ളി സെമിത്തേരിയിൽ.

Content Highlights: Two-wheeler rider knocked down by car in Kochi

Previous Post

ഇന്ധനവില വീണ്ടും കൂട്ടി ; 37 ദിവസത്തിനിടയില്‍ 22 തവണ വില വര്‍ധിപ്പിച്ചു

Next Post

‘വീട്ടുകാർപോലുമറിയാതെ’ യുവതിയെ വീട്ടിൽ ഒളിപ്പിച്ചത് 10 വർഷം; അവിശ്വസനീയ പ്രണയം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
‘വീട്ടുകാർപോലുമറിയാതെ’-യുവതിയെ-വീട്ടിൽ-ഒളിപ്പിച്ചത്-10-വർഷം;-അവിശ്വസനീയ-പ്രണയം

'വീട്ടുകാർപോലുമറിയാതെ' യുവതിയെ വീട്ടിൽ ഒളിപ്പിച്ചത് 10 വർഷം; അവിശ്വസനീയ പ്രണയം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.