തിരുവനന്തപുരം
പ്രാഥമിക സഹകരണ സംഘങ്ങൾവഴി എടുത്ത വായ്പകൾക്ക് കോവിഡ് സാഹചര്യത്തിൽ നിശ്ചിത കാലയളവിൽ മൊറട്ടോറിയം ഏർപ്പെടുത്തുന്നത് പരിശോധിക്കുകയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു.
എല്ലാത്തരം വായ്പാ തിരിച്ചടവുകൾക്കും മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര സർക്കാരിന് കത്തെഴുതിയിട്ടുണ്ട്. ഹ്രസ്വകാല കാർഷിക ഉൽപ്പാദന വായ്പ എടുത്ത കർഷകർക്ക് പലിശ സബ്സിഡി നഷ്ടപ്പെടാതെയും പിഴ പലിശ ഈടാക്കാതെയും ജൂൺ 30നകം പുതുക്കി നൽകാനുള്ള നിർദേശം ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകിയിട്ടുണ്ട്. അതിനാൽ 2021 മാർച്ച് ഒന്നിനും ജൂൺ 30നും ഇടയിൽ പുതുക്കേണ്ട കാർഷിക വായ്പകൾക്ക് ഇത്തരത്തിൽ പലിശ സബ്സിഡി ലഭിക്കുമെന്നും മന്ത്രി കെ എൻ ബാലഗോപാൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സബ്മിഷന് മറുപടിയായി പറഞ്ഞു.