മലപ്പുറം> ലോക്ക്ഡൗണും മഴയും മൂലം പ്രതിസന്ധിയിലായ മലപ്പുറത്തെ കപ്പ കര്ഷകരില് നിന്ന് ഡിവൈഎഫ്ഐ വളയനാട് മേഖല കമ്മറ്റിയുടെ നേതൃത്വത്തില് കപ്പ വിലക്ക് വാങ്ങിയാണ് കര്ഷകര്ക്ക് തുണയായത്
നശിച്ചു പോകുമായിരുന്ന കപ്പ കൃഷിയാണ് ഡിവൈഎഫ്ഐ ഇടപെടലിലൂടെ കര്ഷകര്ക്ക് വിറ്റഴിക്കാന് സാധിച്ചത്. മാസങ്ങളോളം സംരക്ഷിച്ച കപ്പ തോട്ടത്തിലേക്കാണ് വിളവെടുപ്പ് സമയത്ത് അപ്രതീക്ഷിതമായ ശക്തമായ കാറ്റിലും മഴയിലും വെള്ളം കേറിയത്. തുടര്ന്ന് ലോക്ഡൗണ് പ്രഖ്യാപനവും വന്നു.
പ്രതിസന്ധി ഘട്ടത്തിലാണ് ഡിവൈഎഫ്ഐ പ്രവര്ത്തകര് കര്ഷകരെ ബന്ധപ്പെടുന്നതും കപ്പ വിലക്ക് എടുക്കാം എന്ന ഉറപ് നല്കിയതും.മലപ്പുറത്തെ പടിക്കല് പ്രദേശത്തെ കര്ഷകര്ക്കാണ് ഡിവൈഎഫ്ഐ ആശ്വാസമായത്
വാങ്ങിയ കപ്പ മുഴുവന് യൂണിറ്റുകളിലെ വീടുകളില് ഡിവൈഎഫ്ഐ പ്രവര്ത്തകര് സൗജന്യമായി വിതരണം ചെയ്യുകയും ചെയ്തു.