ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രിക്ക് ഗോൾ സ്കോർ ചെയ്യാനുള്ള അവസരം നൽകുകയാണെങ്കിൽ അദ്ദേഹം അത് പാഴാക്കില്ലെന്ന് ബംഗ്ലാദേശ് പരിശീലകൻ ജേമീ ഡേ. ലോകകപ്പ്, എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ ഛേത്രിയുടെ ഇരട്ടഗോളിൽ ഇന്ത്യ ബംഗ്ലാദേശിനെ 2-0ന് പരാജയപ്പെടുത്തിയതിന് പിറകേയാണ് ജേമിയുടെ പ്രതികരണം.
തിങ്കളാഴ്ച രാത്രി നടന്ന സംയുക്ത പ്രാഥമിക യോഗ്യതാ റൗണ്ട് മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി 79ാം മിനുറ്റിലും എക്സ്ട്രാ ടൈമിന്റെ രണ്ടാം മിനുറ്റിലുമാണ് ഛേത്രിയുടെ ഇരട്ട ഗോളുകൾ.
അന്താരാഷ്ട്ര ഗോളുകളുടെ എണ്ണത്തിൽ അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സിയെ മറികടക്കാനും ഛേത്രിക്ക് കഴിഞ്ഞു. ഇതോടെ 74 ഗോൾ നേടിയ ഛേത്രി നിലവിലുള്ള ഫുട്ബോൾ താരങ്ങളിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ നേടിയ രണ്ടാമത്തെ താരമായി മാറി. ഒപ്പം ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ നേടിയ 10 താരങ്ങളുടെ പട്ടികയിലും ഛേത്രി ഇടം നേടി.
Read More: മെസിയെ മറികടന്നു; അന്താരാഷ്ട്ര ഗോളിൽ എക്കാലത്തെയും ആദ്യ 10 പേരുടെ പട്ടികയിൽ; നേട്ടങ്ങൾ കൊയ്ത് ഛേത്രി
ഛേത്രിക്ക് അവസരം നൽകിയാൽ അദ്ദേഹം ബംഗ്ലാദേശിനെതിരായ മത്സരത്തിലേത് പോലെ മികച്ച പ്രകടനം കാാഴ്ചവയ്ക്കുമെന്ന് ജേമി പറഞ്ഞു.
“വളരെക്കാലം, ഞങ്ങൾ നന്നായി പരിശീലനം ചെയ്തു, ഞങ്ങൾക്ക് രണ്ട് പാതി അവസരങ്ങൾ ഉണ്ടായിരുന്നു. നിങ്ങൾ ഛേത്രിക്ക് ഒരു അവസരം നൽകിയപ്പോൾ, അദ്ദേഹം സ്കോർ ചെയ്തു. അവസാന 20 മിനിറ്റിനുള്ളിൽ അദ്ദേഹത്തിന് രണ്ട് അവസരങ്ങളുണ്ടായിരുന്നു, അദ്ദേഹം അവ ഉപയോഗിച്ചു,” ജേമി ഡേ പറഞ്ഞു.
ജോയിന്റ് ക്വാളിഫയേഴ്സിന്റെ ഏഴാമത്തെ ഗ്രൂപ്പ് ഇ മത്സരത്തിൽ ബംഗ്ലാദേശ് അഞ്ചാം തോൽവി ഏറ്റുവാങ്ങുന്ന തരത്തിൽ പന്ത് എളുപ്പത്തിൽ വിട്ടുകൊടുത്തതിൽ തന്റെ ടീം അംഗങ്ങൾ കുറ്റക്കാരാണെന്ന് ഡേ പറഞ്ഞു.
Read More: ഇരട്ടഗോൾ നേടി ഛേത്രി; ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ജയം
“80 മിനിറ്റ് ഞങ്ങൾ വളരെ നന്നായി മത്സരിച്ചു. കളിക്കാരുടെ പൊസെഷൻ നിരീക്ഷിച്ചാൽ അവർ തമ്മിലുള്ള ഗുണനിലവാരത്തിലെ വ്യത്യാസം നിങ്ങൾക്ക് കാണാം. നിരാശകളിലൊന്ന്, ഞങ്ങൾ പന്ത് വളരെയധികം വിട്ടുകൊടുക്കുകയും ഇന്ത്യയ്ക്ക് അവ തിരികെ കൈവശം വയ്ക്കാൻ അനുവദിക്കുകയും ചെയ്തു, ”അദ്ദേഹം വിലയിരുത്തി.
“ഞങ്ങളുടെ കളിക്കാർ അതിശയകരമായിരുന്നു. അവർ എല്ലാ ദിവസവും മികച്ചത് നൽകുന്നു. ഞങ്ങൾക്ക് പന്ത് കൈവശം വയ്ക്കാൻ കഴിഞ്ഞില്ല. മികച്ച ടീമുകൾക്കും മികച്ച കളിക്കാർക്കുമെതിരെ നിങ്ങൾ അങ്ങനെ ചെയ്യുകയാണെങ്കിൽ, ചില ഘട്ടത്തിൽ അവർ നിങ്ങളെ മറികടക്കും,” അദ്ദേഹം വിശദീകരിച്ചു.
“നിങ്ങൾക്ക് അന്താരാഷ്ട്ര ടീമുകൾക്കെതിരെ 90 മിനിറ്റ് പ്രതിരോധിക്കാൻ കഴിയില്ല. പക്ഷേ വീണ്ടും അവരുടെ ശ്രമത്തിൽ എനിക്ക് തെറ്റ് പറ്റില്ല. അവർ കഠിനാധ്വാനം ചെയ്തു. ഞങ്ങൾക്ക് മികച്ചതായിരിക്കേണ്ടതുണ്ട്, പക്ഷേ ഇത് ഒരു ഹ്രസ്വകാല പദ്ധതിയല്ല, ഒരു ദീർഘകാല പദ്ധതിയാണ്,” അദ്ദേഹം പറഞ്ഞു.
The post ഛേത്രിക്ക് അവസരം നൽകിയാൽ അത് പാഴാക്കില്ല:ബംഗ്ലാദേശ് പരിശീലകൻ appeared first on Indian Express Malayalam.