മനാമ> ഇന്ത്യയില് നിന്നുള്ള യാത്രാ വിമാനങ്ങള്ക്ക് ഏര്പ്പെടുത്തിയ വിലക്ക് യുഎഇ വീണ്ടും നീട്ടി. ജൂലായ് ആറുവരെ വിമാന സര്വീസ് ഉണ്ടായിരിക്കില്ലെന്ന് എയര് ഇന്ത്യ അറിയിച്ചു.
നേരത്തെ ജൂണ് 30 വരെയായിരുന്നു വിമാനസര്വീസ് വിലക്ക്.
അധികൃതരില് നിന്ന് ലഭിച്ച അറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് എയര് ഇന്ത്യയുടെ ട്വീറ്റ്.
കഴിഞ്ഞ 14 ദിവസത്തിനിടെ ഇന്ത്യ വഴി യാത്ര ചെയ്തവര്(ട്രാന്സിറ്റ്)ക്കും വിലക്കു ബാധകമാണ്. അതേസമയം, ഇക്കാര്യത്തില് യുഎഇ സര്ക്കാര് ഔദ്യാഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
ഇന്ത്യയില് കൊറോണ വൈറസ് വര്ധിച്ചതിനെ തുടര്ന്ന് ഏപ്രില് 24നാണ് യുഎഇ ഇന്ത്യന് സര്വീസുകള് നിരോധിച്ചത്. യുഎഇയില് നിന്നും യാത്രക്കാരുമായി ഇന്ത്യയിലേക്കുള്ള സര്വീസിന് വിലക്കില്ല. യുഎഇ വഴി ഇന്ത്യയിലലേക്കുള്ള സര്വീസുകളും കാര്ഗോ സര്വീസുകളും നിരോധിച്ചിട്ടില്ല.