ടിക് ടോക് ഉപഭോക്താവായ @sheaabutt00 ആണ് വീഡിയോ ആദ്യം പോസ്റ്റ് ചെയ്തത്. പാർട്ടി ട്രിക്ക് എന്ന കുറിപ്പുമായി പോസ്റ്റ് ചെയ്തിരിക്കുന്ന വിഡിയോയിൽ ചുവപ്പ് ടിഷർട്ടും കറുപ്പ് നിക്കറും ധരിച്ച യുവാവ് വലതു കൈകൊണ്ട് തലയുടെ പിൻഭാഗവും ഇടത് കൈകൊണ്ട് തന്റെ താടി ഭാഗവും പിടിച്ച് തലേ പുറകിലേക്ക് തിരിക്കുന്നത് കാണാം. 180 ഡിഗ്രിയോളം തിരിച്ച ശേഷം കൈകൾ വിടുന്നതും തല പഴപടിയാവുന്നതും വിഡിയോയിലുണ്ട്.
വീഡിയോ പകർത്തിയ വ്യക്തിയടക്കം ഞെട്ടിയെന്ന് മാത്രമല്ല കണ്ടത് സത്യം തന്നെയല്ലേ എന്നുറപ്പിക്കാൻ ഒരല്പം മദ്യം വേണം എന്ന് പറയുന്നതും വിഡിയോയിൽ കാണാം. 3 മില്യൺ ആൾക്കാരാണ് ഈ വീഡിയോ ഇതിനകം കണ്ടിരിക്കുന്നത്. 53,000 ലൈക്കുകളും നേടി മുന്നേറുന്ന വീഡിയോയുടെ കീഴെ ഒരാൾ ‘ഇയാൾ മൂങ്ങയാണോ?’ എന്ന് എന്നെഴുതി. ഇതോടെ ഓൾ മാൻ (മൂങ്ങ മനുഷ്യൻ) എന്ന് ചിലർ വീഡിയോയിലെ യുവാവിനെ പറയാൻ തുടങ്ങി.
ഡോക്ടർ സിമ്രാൻ ദിയോ പറയുന്നതനുസരിച്ച് ലോകത്ത് ചിലർക്ക് മാത്രമേ ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യാൻ പറ്റൂ. ഇത് യഥാർത്ഥത്തിൽ ഹൈപ്പർമൊബൈൽ ജോയിന്റുകൾ മൂലമോ, കണക്ടിവ് ടിഷ്യു ഡിസോർഡർ മൂലമോ സംഭവിക്കുന്ന ഒരു കാര്യമാണ് എന്ന് ഡോക്ടർ ലാഡ്‌ബൈബിളിനോട് വ്യക്തമാക്കി. മസിലുകളും ലിഗ്മെന്റുകയും സാധാരണയിൽ കൂടുതൽ വലിയുമ്പോഴാണ് ഈ പ്രതിഭാസം ഉണ്ടാവുന്നത് എന്നും ആരും ഇത് ചെയ്തുനോക്കരുത് എന്നും ഡോക്ടർ ഓർമപ്പെടുത്തുന്നു. പക്ഷാഘാതം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ് ഇത്തരം ‘അഭ്യാസങ്ങൾ’ കാണിക്കുമ്പോൾ.