ലണ്ടണ്‍: സഞ്ജയ് മഞ്ജരേക്കറുടെ വിമര്‍ശനത്തിന് മറുപടിയുമായി ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍. അന്ന്യന്‍ എന്ന തമിഴ് സിനിമയിലെ മീം ഉപയോഗിച്ച് ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ മറുപടി. മീമിലെ വരികളുടെ അര്‍ഥം ഇപ്രകാരമാണ്, അങ്ങനെ പറയരുത്, എന്റെ ഹൃദയം വേദനിക്കും. ആശ്വിന്റെ ആരാധകള്‍ ഇതിനോടകം തന്നെ പോസ്റ്റ് വലിയ തോതില്‍ പ്രചരിപ്പിക്കുന്നുണ്ട്.
അടുത്തിടെ ട്വിറ്ററിലൂടെയാണ് മഞ്ജരേക്കര്‍ അശ്വിന് പ്രതികൂലമായി സംസാരിച്ചത്. എല്ലാക്കാലത്തെയും മികച്ച താരം എന്നത് ഒരു താരത്തിന് നല്‍കുന്ന ഏറ്റവും വലിയ വിശേഷണമാണ്. ഡോണ്‍ ബ്രാഡ്മാന്‍, സോബേഴ്സ്, ഗവാസ്കര്‍, വിരാട് എന്നിവരാണ് എന്റെ പട്ടികയില്‍ ഉള്ളത്. അശ്വന്‍ ആ ഒരു ഘട്ടത്തിലേക്ക് എത്തിയിട്ടില്ല. മഞ്ജരേക്കര്‍ ട്വിറ്റില്‍ കുറിച്ചു.
ഇ.എസ്.പി.എന്‍ ക്രിക്ക്ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തിലും മുന്‍ താരം ഇത് ചൂണ്ടിക്കാണിച്ചിരുന്നു. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ പ്രകടനത്തിനാണ് അശ്വിനെ ആളുകള്‍ പുകഴ്ത്തുന്നതെങ്കില്‍ എനിക്ക് എതിര്‍പ്പുണ്ട്. ഈ രാജ്യങ്ങളില്‍ ഒന്നും അശ്വിന് അഞ്ച് വിക്കറ്റ് പ്രകടനം നടത്താനായിട്ടില്ല. മഞ്ജരേക്കര്‍ വ്യക്തമാക്കി.
Also Read: ‘സേന’ റെക്കോഡില്ലാത്തതിനാൽ അശ്വിനെ എല്ലാ കാലത്തെയും മികച്ച താരമായി കാണാനാവില്ല: മഞ്ജ്രേക്കർ
സ്പിന്നിന് അനുകൂലമായ പിച്ചില്‍ മാത്രമെ അശ്വിന് തിളങ്ങാനാകു എന്നും മഞ്ജരേക്കര്‍ വിമര്‍ശിച്ചു. അക്സര്‍ പട്ടേലിന് ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ അശ്വിനേക്കാള്‍ വിക്കറ്റ് നേടാനായതും അദ്ദേഹം ചൂണ്ടിക്കാണിച്ചു. അശ്വിന്‍ ഉപയോഗിച്ച അതേ മീം കൊണ്ട് മഞ്ജരേക്കറും മറുപടി പറഞ്ഞു.
ഒരു ഇന്ത്യന്‍ താരത്തെ വിമര്‍ശിച്ചതിന് മഞ്ജരേക്കര്‍ വിവാദത്തിലാകുന്നത് ഇത് ആദ്യമല്ല. 2019 ലോകകപ്പ് സമയത്ത് ജഡേജയെ പൊടിപ്പും തുങ്ങലും വച്ച കളിക്കാരന്‍ എന്നാണ് വിശേഷിപ്പിച്ചത്. അന്ന് ജഡേജയും ട്വിറ്ററിലൂടെ മറുപടി പറഞ്ഞു. മഞ്ജരേക്കറുടെ വാക്കുകള്‍ക്ക് പിന്നാലെയാണ് ജഡേജ സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ അര്‍ദ്ധ സെഞ്ചുറി നേടിയത്.
The post ‘അന്ന്യന്‍’ സ്റ്റൈലില്‍ മഞ്ജരേക്കറുടെ വിമര്‍ശനത്തിന് അശ്വിന്റെ മറുപടി appeared first on Indian Express Malayalam.