അതേസമയം, കേന്ദ്രസര്‍ക്കാരിൻ്റെ പുതിയ തീരുമാനത്തിൻ്റെ സാഹചര്യത്തിലും വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. മൂന്നോ നാലോ വര്‍ഷമെടുത്ത് വാക്സിൻ കൊടുത്തതു കൊണ്ട് പ്രയോജനമുണ്ടാകില്ലെന്നും വാക്സിൻ സമയബന്ധിതമായി കൊടുത്തു തീര്‍ക്കണമെന്നും ധനമന്ത്രി വ്യക്തമാക്കി. നിലവിൽ രാജ്യത്തെ വാക്സിൻ നിര്‍മാതാക്കളുടെ ശേഷി പരിഗണിച്ചാൽ വാക്സിൻ വിതരണം ഉടൻ തീരില്ലെന്നും ധനമന്ത്രി പറഞ്ഞു.
Also Read:
ഇനി മുതൽ കൊവിഡ് 19 വാക്സിനു വേണ്ടി സംസ്ഥാനങ്ങള്‍ പണം മുടക്കേണ്ടി വരില്ലെന്നും രാജ്യത്ത് ഉത്പാദിപ്പിക്കുന്ന വാക്സിൻ്റെ 75 ശതമാനവും കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്ത് സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നുമായിരുന്നു പ്രധാനമന്ത്രി ഇന്നലെ വൈകിട്ട് അറിയിച്ചത്. വിവിധ സംസ്ഥാനങ്ങളുടെയും സുപ്രീം കോടതിയുടെയും രൂക്ഷവിമര്‍ശനത്തിനു ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍. കേന്ദ്രസര്‍ക്കാര്‍ വാക്സിൻ സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യണമെന്ന് കേരള മുഖ്യമന്ത്രി പ്രധാനമന്ത്രിയോടു മുൻപ് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, വരുന്ന മൂന്നോ നാലോ മാസത്തിനകം രാജ്യത്തെ കൊവിഡ് 19 വാക്സിനേഷൻ പൂര്‍ത്തിയാക്കണമെന്നും രാജ്യത്ത് ആവശ്യത്തിന് വാക്സിൻ നിര്‍മാണസൗകര്യങ്ങള്‍ ഇല്ലെങ്കിൽ കൂടുതൽ സൗകര്യങ്ങള്‍ ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാക്സിൻ കേന്ദ്രം സൗജന്യമായി നല്‍കിയാൽ ഇത് സംസ്ഥാനത്തിന് ആവശ്യമാണെന്നും ധനമന്ത്രി പറഞ്ഞു. എന്നാൽ വാക്സിൻ വിതരണത്തിലെ പങ്കാളിത്തവും സാമ്പത്തിക ഉത്തരവാദിത്തവും സംബന്ധിച്ച് കടുതൽ വ്യക്തത വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വാക്സിൻ വാങ്ങാൻ ചെലവായ പണത്തിൻ്റെ പ്രശ്നവും ചര്‍ച്ച ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്രത്തിൽ നിന്ന് കൃത്യമായ ഉത്തരവുകള്‍ വരുന്നതോടെ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ധനമന്ത്രി പറഞ്ഞു.
Also Read:
കേന്ദ്രസര്‍ക്കാര്‍ നയം മാറ്റുന്നതിൽ കേരളം വലിയ പങ്കാണ് വഹിച്ചതെന്നും ഇക്കാര്യത്തിൽ വലിയ പങ്കുവഹിച്ചത് കേരളത്തിൻ്റെ നയമാണെന്നാണ് കരുതുന്നതെന്നും ധനമന്ത്രി പറഞ്ഞു. ജനങ്ങളുടെ ആരോഗ്യത്തിനാണ് പ്രാധാനയമെന്ന കേരളത്തിൻ്റെ സമീപനത്തിന് ദേശീയതലത്തിൽ അംഗീകാരം ലഭിച്ചു. കൂടാതെ ഇന്ത്യയിലാകെ ഇത്തരത്തിലുള്ള സമീപനം സ്വീകരിക്കണമെന്നും ആവശ്യമുയരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത് ഇടതുപക്ഷത്തിൻ്റെ പ്രവര്‍ത്തനത്തിൻ്റെ മെച്ചമണെന്നും എക്കാലത്തും ഇത്തരത്തിലുള്ല ബദൽ സമീപനങ്ങള്‍ സ്വീകരിക്കാൻ ഇടതുപക്ഷ രാഷ്ട്രീയത്തിന് കഴിഞ്ഞിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.