ചേർത്തല
കെപിസിസി പ്രസിഡന്റായി കെ സുധാകരൻ എത്തുന്നതോടെ കോൺഗ്രസ് 16 കഷണമാകുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സംസ്ഥാനത്ത് പേരിന് പോലും പ്രതിപക്ഷമില്ല. ഉമ്മൻചാണ്ടിയുടെ കാലംകഴിഞ്ഞു. രമേശ് ചെന്നിത്തല നിരാശയിലാണ്. സിപിഐ എം ഒഴികെ എല്ലാ പാർടിയും പുറത്തുനിന്ന് കള്ളപ്പണം എത്തിക്കുന്നുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.