വേങ്ങര> രണ്ട് വ്യത്യസ്ഥ കേസുകളിലായി പരപ്പനങ്ങാടി എക്സൈസ് റെയ്ഞ്ച് പിടികൂടിയത് 51.250 കിലോഗ്രാം കഞ്ചാവ്, ലക്ഷങ്ങള്‍ വിലമതിക്കുന്ന സിന്തറ്റിക് മയക്ക് മരുന്നുകളായ
എം ഡി എം എ , എല്‍ എസ്ഡി എന്നിവ പിടികൂടി.
സംഭവവുമായി ബന്ധപ്പെട്ട് 4 പേരെ പരപ്പനങ്ങാടി എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ സാബു ആര് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള ലഹരി മാഫിയയുടെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിരീക്ഷിച്ച് കഴിഞ്ഞ ഒരു മാസക്കാലമായി മലപ്പുറം എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോ നല്കിയ രഹസ്യവിവരത്തിലുള്ള നീക്കത്തിലാണ് കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ക്കിടെ പ്രതികള്‍ വലയിലായത്.
കണ്ണമംഗലം ചെങ്ങാനി സ്വദേശി കുളിപ്പറമ്പില്‍ അബ്ദു ലത്തീഫ് ( 35 ) നെയാണ് കെഎല്‍ 65 എഫ് 8994 നമ്പര്‍ ആള്‍ട്ടോ 800 കാറില്‍ കടത്തിയ 8.100 കിലോഗ്രാം കഞ്ചാവ്, 4.95 ഗ്രാം എം ഡി എം എ, .05 ഗ്രാം എല്‍ എസ് ഡി സ്റ്റാമ്പ് സഹിതം കണ്ണമംഗലത്ത് നിന്ന് പിടികൂടിയത്.
തുടര്‍ന്ന് നടത്തിയ കൂടുതല്‍ പരിശോധനയിലാണ് ചേലേമ്പ്ര പുല്ലിപറമ്പ് പാറക്കടവ് പാലത്തിനടുത്ത് വെച്ച് 9.82 കിലോഗ്രാം കഞ്ചാവുമായി കോഴിക്കോട് കടലുണ്ടി മണ്ണൂര്‍ സ്വദേശികളായ കുപ്പാട്ട് വിനോദ് കുമാര്‍(46), പാലക്കലൊടി മുഹമ്മദ് ഷഫീര്‍(27), കാളത്തില്പ്പാടം ബേബിഷാന്‍(39) എന്നിവരെ ഇവര്‍ സഞ്ചരിച്ച സ്കൂട്ടര്‍ സഹിതം പിടിച്ചെടുത്തത്.
വിനോദ് കുമാറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 33.5 കിലോഗ്രാം കഞ്ചാവും കണ്ടെടുത്തു. പരപ്പനങ്ങാടി എക്സൈസിന്റെ ഓപ്പറേഷന് ലോക്ക്ഡൗണില്‍ കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കിടെ 275 കിലോയോളം കഞ്ചാവും ലക്ഷങ്ങള്‍ വിലമതിക്കുന്ന സിന്തറ്റിക്ക് മയക്കുമരുന്നുകളുമാണ് പിടികൂടിയത്.
പരിശോധനയില്‍ മലപ്പുറം എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോ ഇന്‍സ്പെക്ടര്‍ പി കെ മുഹമ്മദ് ഷഫീഖ് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ടി ഷിജുമോന് , പ്രിവിന്റീവ് ഓഫീസര്‍മാരായ ടി പ്രജോഷ് കുമാര്‍ ,കെ പ്രദീപ് കുമാര്‍ , ഷിബുശങ്കര്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ശിഹാബുദ്ദീന്, നിതിന്‍ ചോമാരി, സി സാഗിഷ് , എം ദിദിന്‍ , എ അരുണ്‍ , ജയകൃഷ്ണന്, വനിത ഉദ്യോഗസ്ഥരായ പി സിന്ധു, പി എം ലിഷ , ഡ്രൈവര്‍ വിനോദ് കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.