തിരുവനന്തപുരം:സംസ്ഥാനത്തെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണത്തിൽ കേന്ദ്രസർക്കാരിന്റെ ഒരു പൈസയുടെ സഹായം പോലുമില്ലെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പുമന്ത്രി ജി.ആർ. അനിൽ.
പൂർണമായും സംസ്ഥാന സർക്കാർ ജനങ്ങളോടു കാണിച്ച അനുകമ്പയുടെയും സ്നേഹത്തിന്റെയും ഉദാഹരണമാണ് ഭക്ഷ്യകിറ്റ് വിതരണമെന്നും അദ്ദേഹം പറഞ്ഞു.
ചോദ്യോത്തരവേളയിൽ, സൗജന്യ ഭക്ഷ്യകിറ്റ് കേന്ദ്രം നൽകുന്നതാണെന്ന പ്രചാരണത്തിൽ വാസ്തവമുണ്ടോയെന്ന വർക്കല എം.എൽ.എ. വി ജോയിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ഭക്ഷ്യകിറ്റ് നൽകുന്നത് കേന്ദ്രസർക്കാർ ആണെന്ന പ്രചാരണം ആളുകൾക്കിടയിൽ നടക്കുന്നുണ്ടെന്നും എന്നാൽ അത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
content highlights:gr anil on central governments role on free food kit distribution