തിരുവനന്തപുരം
കെപിസിസി അധ്യക്ഷനായി കെ സുധാകരനെ പ്രഖ്യാപിക്കാൻ ഹൈക്കമാൻഡ്. എതിർപ്പുള്ള മുതിർന്ന നേതാക്കളുമായി സംസാരിച്ചുവെന്ന് വരുത്താനുള്ള ബോധപൂർവമായ കാലതാമസം മാത്രമാണുള്ളത്. ശക്തമായ രണ്ട് ഗ്രൂപ്പുകളാണ് കേരളത്തിലുള്ളതെങ്കിലും പുതിയ നേതാക്കൾ വരുന്നതോടെ പ്രവർത്തകർ അവർക്കൊപ്പമെത്തുമെന്ന വിലയിരുത്തലാണ് ഹൈക്കമാൻഡിന്. അതേസമയം, കെ സുധാകരൻ വരുമെന്ന് ബോധ്യമായ സ്ഥിതിക്ക് തൽക്കാലം നിർജീവമായി നിൽക്കാനാണ് എ, ഐ ഗ്രൂപ്പ് മാനേജർമാരുടെ ധാരണ.
താരിഖ് അൻവർ
സുധാകരനൊപ്പം
കെ സുധാകരനോ കൊടിക്കുന്നിലോ എന്ന ഓൺലൈൻ മാധ്യമത്തിന്റെ ചോദ്യത്തിനു മുന്നിൽ എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ സുധാകരനെ അനുകൂലിച്ചു.
വി ഡി സതീശനെ പ്രഖ്യാപിച്ചതും കൃത്യമായ നിരീക്ഷണം നടത്തിയാണെന്നും താരിഖ് അൻവർ അവകാശപ്പെട്ടു.
3 നേതാക്കൾക്കും
കടുത്ത എതിർപ്പ്
സുധാകരനെ പ്രസിഡന്റാക്കുന്നതിൽ ചെന്നിത്തലയ്ക്കും ഉമ്മൻചാണ്ടിക്കും മുല്ലപ്പള്ളിക്കും ശക്തമായ എതിർപ്പാണുള്ളത്. കെ സി വേണുഗോപാലാണ് പിന്നിലുള്ളതെന്നും അറിയാം.
പക്ഷെ, അത് പ്രകടിപ്പിക്കാൻ പറ്റാത്ത സാഹചര്യമായതിനാലാണ് നിർജീവമാകൽ തന്ത്രം പ്രയോഗിക്കുന്നത്. മുമ്പ് വി എം സുധീരനോടും ഇതേ സമീപനം ഗ്രൂപ്പുകൾ എടുത്തിരുന്നു.