പാരീസ്
നാൽപതാം വയസ്സിലും റോജർ ഫെഡററുടെ പോരാട്ട വീര്യം റൊളാങ് ഗാരോസിനെ പുളകം കൊള്ളിച്ചു. ഒഴിഞ്ഞ ഗ്യാലറിയെ സാക്ഷിയാക്കി സ്വിസ് താരം ഫ്രഞ്ച് ഓപ്പൺ ടെന്നീസിന്റെ് പ്രീ ക്വാർട്ടറിലെത്തി. മൂന്നര മണിക്കൂർ നീണ്ട പോരാട്ടം. എന്നാൽ പരിക്ക് പൂർണ്ണമായും ഭേദമാകാത്തതിനാൽ താരം ടൂർണമെന്റിൽ നിന്ന് പിൻമാറി.
ജർമനിയുടെ ഡൊമനിക് കോപ്ഫെറെ 7-–-6, 6- –-7, 7-–-6, 7- –-5 നാണ് കീഴടക്കിയത്. ഇരുപത് ഗ്രാന്റ് സ്ലാം നേടിയ പ്രതിഭ വലത് കാൽമുട്ടിന് രണ്ട് ശസ്ത്രക്രിയക്കു ശേഷമാണ് കളത്തിൽ ഇറങ്ങിയത്. ഇത്ര ദൈർഘ്യമേറിയ കളി അതിനു ശേഷം ഉണ്ടായിട്ടില്ല. മൂന്നാഴ്ചത്തെ വിശ്രമത്തിന് ശേഷം ഫെഡററെ ഇനി വിംബിൾഡണിൽ കാണാം. ക്വാർട്ടർ ലക്ഷ്യമിട്ട് റാഫേൽ നദാലും നൊവാക് യൊകോവിച്ചും ഇന്നിറങ്ങും. നദാൽ ജാനിക് സിന്നറേയും യൊകോവിച്ച് ലൊറൻസോ മു സെറ്റിയേയും നേരിടും .വനിതകളിൽ സ്ലോവാനിയയുടെ ടമര സിഡാൻസെക് ക്വാർട്ടറിലെത്തി.