ലണ്ടന്‍
ഇന്ത്യയിൽ കണ്ടെത്തിയ കോവിഡ് വകഭേദം ഡെല്‍റ്റ (ബി 1.617.2) യുകെയില്‍ കണ്ടെത്തിയ ആല്‍ഫാ വകഭേദത്തേക്കാള്‍ 40 മടങ്ങ് വ്യാപനശേഷി ഉള്ളതാകാമെന്ന് യുകെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക്. ഡെല്‍റ്റ തീവ്രവ്യാപന ശേഷി ഉള്ളതാണെന്ന് ലോകാരോഗ്യ സംഘടന വെളിപ്പെടുത്തിയിരുന്നു.
യുകെയില്‍ ഡെല്‍റ്റ വകഭേദം ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുന്നത് അണ്‍ലോക് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് വെല്ലുവിളിയാകുന്നു. രാജ്യത്ത് ഈ മാസം ഇരുപത്തിയൊന്നോടെ അണ്‍ലോക് നടപടികള്‍ പൂര്‍ത്തിയാക്കും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.