ഇരിങ്ങാലക്കുട > കഥാകൃത്തും പുരോഗമന കലാസാഹിത്യ സംഘം ജനറൽ സെക്രട്ടറിയുമായ അശോകൻ ചരുവിലിന്റെ ഭാര്യ രഞ്ജിനി (59) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച പകൽ 11ന് വീട്ടുവളപ്പിൽ.
ഇരിങ്ങാലക്കുട അർബൻ കോ-ഓപറേറ്റിവ് ബാങ്ക് മുൻ ബ്രാഞ്ച് മാനേജരായിരുന്നു.
മക്കൾ: രാജ അശോകൻ (എൻജിനിയർ, ജർമനി), ഹരികൃഷ്ണൻ (ഊർജതന്ത്രം ഗവേഷകൻ, ജർമനി). മരുമകൾ: നാദിയ (ജർമനി).