കൊച്ചി: നിരവധി വെല്ലുവിളികളെ സധൈര്യം നേരിട്ടാണ് രണ്ട് സീറ്റിൽ നിന്ന് 303 സീറ്റിലേക്ക് ബിജെപി ഇന്ത്യൻ പാർലമെന്റിൽ എത്തിയതെന്നും ഓലപ്പാമ്പ് കണ്ടാൽ പേടിച്ചോടുന്നവരല്ല തങ്ങളെന്നും കേന്ദ്ര മന്ത്രി വി. മുരളീധരൻ. മോദി വിരുദ്ധ രാഷ്ട്രീയത്തിൽ മമത ബാനർജിയെക്കാൾ കേമനെന്ന് തെളിയിക്കാനാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പോലീസിനെ ഉപയോഗിച്ചുള്ള തരംതാണ രാഷ്ട്രീയമാണ് പിണറായി വിജയൻ നടത്തുന്നത്. കൊടകരക്കേസിൽ വാദിയെ പ്രതിയാക്കാൻ നോക്കുന്ന പോലീസ് ഇതുതന്നെയാണ് തെളിയിക്കുന്നത്.
പ്രതികളുടെ സിപിഐ-സിപിഎം ബന്ധം മറച്ചുവയ്ക്കാനാണ് പരാതിക്കാരൻ വിളിച്ച ആളുകളെയെല്ലാം ചോദ്യംചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയാണ് വി. മുരളീധരന്റെ പ്രതികരണം.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
കേരളത്തിലെ കോവിഡ് മാനദണ്ഡങ്ങളിൽ ഭരണകക്ഷിക്കൊരു നിയമവും പ്രതിപക്ഷ പാർട്ടികൾക്ക് മറ്റൊരു നിയമവും ആണോയെന്ന് മുമ്പും ചോദിച്ചിട്ടുള്ളതാണ്….
കോവിഡ് പോസിറ്റീവായ മുഖ്യമന്ത്രി പിപി ഇ കിറ്റണിയാതെ സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം ആശുപത്രിയിൽ വന്നതും കോവിഡ് ബാധിതയായ ഭാര്യ മുഖ്യമന്ത്രിക്കൊപ്പം കാറിൽ കയറിപ്പോവുന്നതും കേരളം കണ്ടു….
വീടിനുള്ളിൽ സാമൂഹ്യ അകലം പാലിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത മുഖ്യമന്ത്രി നേരെ എഴുന്നേറ്റ് ചെന്ന് കുടുംബാംഗങ്ങളെ കൂട്ടി നിർത്തി പടക്കം പൊട്ടിക്കുന്നതും കണ്ടു….
തിരുവനന്തപുരത്ത് TPRഏറ്റവും ഉയർന്നു നിന്ന ലോക് ഡൗൺ കാലത്ത് ഇടതുമുന്നണി യോഗം ചേരുകയും മുതിർന്ന പൗരൻമാരായ നേതാക്കൾ കൂടി നിന്ന് കേക്ക് മുറിക്കുകയും ചെയ്തു…..
ഇന്ന് ലോക് ഡൗണിന്റെ പേരിലാണ് ബിജെപി കോർകമ്മിറ്റി യോഗത്തിന് അനുമതി നിഷേധിച്ചത്….
മുൻകൂട്ടി അനുമതി നേടിയ പരിപാടിയാണ് പോലീസ് വിലക്കിയത്…
ഇന്നു തന്നെയാണ് മൂന്ന് മന്ത്രിമാർ, മുഹമ്മദ് റിയാസും കെ.രാജനും ആർ.ബിന്ദുവും ഒന്നിച്ച് പാർട്ടിക്കാരെയും ഉദ്യോഗസ്ഥ സംഘത്തെയും കൂട്ടി കുതിരാനിൽ സന്ദർശനം നടത്തിയത്…
കമ്മ്യൂണിസ്റ്റുകാരെ മാത്രം ബാധിക്കാത്ത പ്രത്യേക വൈറസാണോ കേരളത്തിലേത്..?
പോലീസിനെ ഉപയോഗിച്ചുള്ള തരംതാണ രാഷ്ട്രീയമാണ് പിണറായി വിജയൻ നടത്തുന്നത്….
കൊടകരക്കേസിൽ വാദിയെ പ്രതിയാക്കാൻ നോക്കുന്ന പോലീസ് ഇതുതന്നെയാണ് തെളിയിക്കുന്നത്….
പ്രതികളുടെ സിപിഐ-സിപിഎം ബന്ധം മറച്ചുവയ്ക്കാനാണ് പരാതിക്കാരൻ വിളിച്ച ആളുകളെയെല്ലാം ചോദ്യം ചെയ്യുന്നത്…..
അന്വേഷണ ഏജൻസികളെ രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കുന്നത് നരേന്ദ്രമോദിയല്ല ,പിണറായി വിജയനാണെന്ന് ഇതിലൂടെ തെളിയുകയാണ്…
മോദി വിരുദ്ധ രാഷ്ട്രീയത്തിൽ മമത ബാനർജിയെക്കാൾ കേമനെന്ന് തെളിയിക്കാനാണ് പിണറായി വിജയൻ ശ്രമിക്കുന്നത്….
പക്ഷേ ഈ ഓലപ്പാമ്പ് കണ്ടാൽ പേടിച്ചോടുന്നവരല്ല ഭാരതീയ ജനതാപാർട്ടി…ഇത്തരം നിരവധി വെല്ലുവിളികളെ സധൈര്യം നേരിട്ടാണ് 2 സീറ്റിൽ നിന്ന് 303 സീറ്റിലേക്ക് ഈ പാർട്ടി ഇന്ത്യൻ പാർലമെന്റിൽ എത്തിയത്…
കമ്മ്യൂണിസ്റ്റ് – ജിഹാദി കൂട്ടുകെട്ടിന്റെ ശരിയായ മുഖം അധികം വൈകാതെ കേരളത്തിന് ബോധ്യപ്പെടും…