കേസ് അന്വേഷണത്തിന് ഞങ്ങൾ തടസമൊന്നും സൃഷ്ടിക്കുന്നില്ല. ധർമ്മരാജൻ ബിജെപിക്കാരനാണെന്ന് പറഞ്ഞല്ലോ. ധർമ്മരാജന്റെ കോൾ ലിസ്റ്റിൽ ബിജെപിക്കാരുടെ പേരാണ് ഉണ്ടാവുകയെന്നും മുരളീധരൻ പറഞ്ഞു.
ആരുടെയോ കയ്യിൽ നിന്നും പണം കിട്ടിയെങ്കിൽ അത് മുഴുവൻ ധർമ്മരാജന്റെയാണെന്ന് എന്തിനാ തെളിയിക്കുന്നത്. ആ പണം ധർമ്മരാജന്റെയാണെങ്കിൽ അതിന്റെ ഉറവിടം കണ്ടുപിടിക്കണം. കേസ് എന്തുകൊണ്ട് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് (ഇഡി) കൊടുക്കുന്നില്ല? സിപിഎമ്മിന്റെ നേതാക്കൾ പ്രസ്താവന നടത്തുന്നതിന് പകരം കേസ് ഇഡിക്ക് വിടട്ടെയെന്നും മുരളീധരൻ പറഞ്ഞു. എന്നാൽ ഇഡിക്ക് കേസ് വിടണമെന്നാണോ താങ്കൾ പറയുന്നത് എന്ന ചോദ്യത്തിന് അങ്ങനെ അഭിപ്രായമില്ലെന്നും മാധ്യമ പ്രവർത്തകർ പറഞ്ഞതിന്റെ വൈരുധ്യം ചൂണ്ടിക്കാണിക്കുകയാണ് ചെയ്തതെന്നും മുരളീധരൻ പ്രതികരിച്ചു.
അതേസമയം ധർമ്മരാജൻ ഇത്രത്തോളം തവണ എന്തിനാണ് വിളിച്ചതെന്ന് മകനോട് ചോദിച്ചിരുന്നോ എന്നുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ധർമ്മരാജൻ മകനെ വിളിച്ചോ ഇല്ലയോ എന്ന് ഏത് മൊഴിയുടെ അടിസ്ഥാനത്തിലാണ് നിങ്ങൾ പറയുന്നതെന്ന് സുരേന്ദ്രൻ ചോദിച്ചു. ധർമ്മരാജനെ വിളിച്ചോ ഇല്ലയോ എന്നുള്ളത് പോലീസ് അന്വേഷിക്കുമ്പോഴാണ് അറിയേണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു.