കൊല്ക്കത്ത> പശ്ചിമ ബംഗാളില് കോവിഡ് വാക്സിന് സ്വീകരിച്ചവര്ക്ക് നല്കുന്ന സര്ട്ടിഫിക്കറ്റില് മുഖ്യമന്ത്രി മമതാ ബാനര്ജിയുടെ ചിത്രം. സംസ്ഥാന സര്ക്കാര് വാക്സിന് നിര്മാതാക്കളില് നിന്നും നേരിട്ട് വാങ്ങുന്നതിനാലാണ് സര്ട്ടിഫിക്കറ്റില് മുഖ്യമന്ത്രിയുടെ ചിത്രം നല്കിയിരിക്കുന്നതെന്നാണ് അധികൃതര് നല്കുന്ന വിശദീകരണം.
ഇതില് മോശമായി ഒന്നുമില്ലെന്നും പഞ്ചാബ്, ചത്തീസ്ഗഡ്, ഛാര്ഗണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും വാക്സിന് സര്ട്ടിഫിക്കറ്റില് മുഖ്യമന്ത്രിമാരുടെ ചിത്രമുണ്ടെന്ന് ബംഗാള് മന്ത്രി ഫിര്ഹാദ് ഹക്കീം പറഞ്ഞു.
18 നും 44നുമിടയില് പ്രായമുള്ളവര്ക്ക് നല്കുന്ന വാക്സിനേഷന് സര്ട്ടിഫിക്കറ്റിലാണ് മുഖ്യമന്ത്രിയുടെ ചിത്രമുള്ളത്.