തൊടുപുഴ: മറയൂരിൽ തലയ്ക്കടിയേറ്റ് ആശുപത്രിയിൽ കഴിയുന്ന പോലീസുകാരന്റെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും. ലോക്ക് ഡൗൺ പരിശോധനയ്ക്കിടെയാണ് ഇടുക്കി മറയൂര്‍ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസര്‍ അജീഷ് പോളിന് തലയ്ക്ക് അടിയേറ്റത്.
തലയോടിന് ഗുരുതര പരിക്കേറ്റ അജീഷ് അപകടനില തരണം ചെയ്തെങ്കിലും ഐസിയുവിൽ കഴിയുകയാണ്. ആശുപത്രി വിട്ടാലും ദീര്‍ഘകാലത്തെ ചികിത്സ വേണ്ടി വരുമെന്നതിനാൽ ചെലവുകൾ സര്‍ക്കാര്‍ വഹിക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം.
മറയൂരിലെ കോവിൽ കടവിൽ തിങ്കളാഴ്ച വാഹന പരിശോധന നടത്തവെയാണ് ആക്രമിക്കപ്പെട്ടത്. മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് പ്രദേശവാസിയായ സുലൈമാൻ കരിങ്കല്ലുകൊണ്ട് അജീഷിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.