കോന്നിയിൽ കെ സുരേന്ദ്രൻ വന്നിറങ്ങിയ ഹെലികോപ്റ്ററിൽ നിന്ന് കാറിലേയ്ക്ക് ഏതാനും പെട്ടികള്‍ മാറ്റിയതിൻ്റെ വീഡിയോ ദൃശ്യങ്ങള്‍ ഇന്നലെ ഒരു വാര്‍ത്താ ചാനൽ പുറത്തു വിട്ടിരുന്നു. ഹെലികോപ്റ്ററിൽ കൊണ്ടുവന്ന പെട്ടികളിൽ എന്താണുള്ളതെന്ന സംശയം ഇതിനു പിന്നാലെ പത്തനംതിട്ട ഡിസിസി ജനറൽ സെക്രട്ടറിയും ഉന്നയിച്ചിരുന്നു. ബിജെപി തെരഞ്ഞെടുപ്പ് ഫണ്ടും കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട അന്വേഷണം തുടരുന്നതിനിടെയായിരുന്നു പെട്ടികളെപ്പറ്റിയുള്ള സംശയം. ഇതിൽ നിന്ന് ഒരു പടി കൂടി കടന്നാണ് ഇന്ന് കെ മുരളീധരൻ ബിജെപി ഹെലികോപ്റ്റര്‍ വഴി പണം കടത്തിയെന്ന ആരോപണം ഉന്നയിച്ചത്.
Also Read:
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹെലികോപ്റ്റര്‍ ഉപയോഗിച്ചതും പണം ചെലവഴിച്ചതും തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു. വിഷയത്തിൽ ബിജെപി – സിപിഎം അന്തര്‍ധാര രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ഈ സാഹചര്യത്തിൽ വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നുമാണ് മുരളീധരൻ്റെ ആവശ്യം.
Also Read:
അതേസമയം, കൊടകര കുഴൽപ്പണക്കേസിൽ അന്വേഷണ സംഘത്തിനു മുന്നിൽ കെ സുരേന്ദ്രൻ്റെ സെക്രട്ടറി ദിപിനും ഡ്രൈവറും ഹാജരായി. ഇരുവരെയും തൃശൂര്‍ പോലീസ് ക്ലബിൽ ചോദ്യം ചെയ്യുകയാണ്. കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം ഒരു സിപിഎം പ്രവര്‍ത്തകനെയും ചോദ്യം ചെയ്യുന്നുണ്ടെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട്.