കൊച്ചി> പ്രതിപക്ഷ നേതാവ് വി ഡി സതീശന് കോ വിഡ് മാനദണ്ഡങ്ങള് ലംഘിച്ചിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന പരാതിയില് ഹൈക്കോടതി സംസ്ഥാന പൊലിസ് മേധാവിയുടെ വിശദീകരണം തേടി.മൂവാറ്റുപുഴ തൃക്കളത്തൂര് സ്വദേശി അരുണ് സമര്പ്പിച്ച പൊതുതാല്പ്പര്യ ഹര്ജിയാണ് ഡിവിഷന് ബഞ്ച് പരിഗണിച്ചത്.
പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതിനു ശേഷം ചെല്ലാനം സര്ശിച്ചപ്പോള് മാനദണ്ഡങ്ങള് ലംഘിച്ച് നൂറ് കണക്കിന് ആളുകളെ കൂട്ടി സ്വീകരണം സംഘടിപ്പിച്ചുവെന്നും അന്നേ ദിവസം മാസ്ക് ധരിക്കാതെ ഡി സി സി ഓഫിസില് പത്ര സമ്മേളനം നടത്തിയെന്നുമാണ് പരാതി.
ടി പി ആര് നിരക്ക് വളരെ ഉയര്ന്ന് നില്ക്കെ ചെല്ലാനത്ത് കൂടുതല് ശ്രദ്ധ കാണിക്കേണ്ട പ്രതിപക്ഷ നേതാവിന്റെ നടപടി നിയമവിരുദ്ധമാണന്നും പകര്ച്ചവ്യാധി തടയല് നിയമപ്രകാരം നടപടി സ്വീകരിക്കാന് പൊലീസിന് നിര്ദ്ദേശം നന്കണമെന്നുമാണ് കോടതിയടെ ആവശ്യം.