കണ്ണൂര് > ബിജെപി ദേശീയ ഉപാധ്യക്ഷന് എ പി അബ്ദുള്ളക്കുട്ടിയുടെ വീട്ടില് വിജിലന്സ് പരിശോധന. 2011-16 കാലത്ത് യുഡിഎഫ് എംഎല്എയായിരിക്കെ കണ്ണൂര്കോട്ടയില് ലൈറ്റ് ആന്റ് സൗണ്ട് ഷോ നടത്തുന്നതിനായി അബ്ദുള്ളക്കുട്ടി ഒരുകോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന പരാതിയിന്മേലാണ് അന്വേഷണം. വിജിലന്സ് ഡിവൈഎസ്പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലുള്ള സംഘം അബ്ദുള്ളക്കുട്ടിയുടെ കണ്ണൂര് പള്ളിക്കുന്നിലെ വീട്ടിലെത്തി പരിശോധന നടത്തുകയാണ്. ഉദ്യോഗസ്ഥര് അബ്ദുള്ളക്കുട്ടിയെ ചോദ്യം ചെയ്തു.
സ്ഥിരം പദ്ധതിയെന്ന പേരില് ആരംഭിച്ച ഷോ വെറും ഒരുദിവസം മാത്രമാണ് നടത്തിയതെന്നും വലിയ തുക ഇതിന്റെ പേരില് ക്രമക്കേട് നടത്തിയെന്നും ആരോപണമുയര്ന്നിരുന്നു. യുഡിഎഫ് സര്ക്കാരിന്റെ അവസാനകാലത്താണ് ഇത്രയും വലിയ ക്രമക്കേട് നടത്തിയത്. പദ്ധതിക്കായി കൊണ്ടുവന്ന ഉപകരണങ്ങളൊക്കെ തുരുമ്പെടുത്ത് നശിച്ചതും വാര്ത്തയായിരുന്നു.