150 മെട്രിക് ടൺ ശേഷിയുള്ള ഓക്സിജൻ പ്ലാന്‍റ് സ്ഥാപിക്കുമെന്നാണ് പ്രഖ്യാപനം. കൊവിഡ് പ്രതിരോധത്തിനായി ബജറ്റിൽ ആറിന പരിപാടി കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ സി എച്ച് സി , താലൂക് ആശുപത്രികളിലും 10 ഐസൊലേഷൻ കിടക്കകൾ അനുവദിക്കുമെന്ന് കെ എൻ ബാലഗോപാൽ വ്യക്തമാക്കി. ഇതിനായി 635 കോടി രൂപയാണ് അനുവദിച്ചത്.
Also Read :
വികസനത്തിനൊപ്പം ആരോഗ്യ രംഗത്തിനും ഊന്നൽ നൽകുന്ന ബജറ്റാണ് ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിക്കുന്നത്. സംസ്ഥാത്തെ കൊവിഡ് പ്രതിസന്ധി നേരിടാൻ ബജറ്റില്‍ 20,000 കോടിയുടെ രണ്ടാം പാക്കേജ് ധനമന്ത്രി പ്രഖ്യാപിച്ചു. ആരോഗ്യ അടിയന്തരാവസ്ഥ നേരിടാൻ 2,800 കോടിയും അനുവദിച്ചിട്ടുണ്ട്.
Also Read :
18 വയസിന് മുകളിലുള്ളവർക്ക് വാക്സിനേഷനായി 1,000 കോടി രൂപ. അനുബന്ധ പ്രവര്‍ത്തനങ്ങൾക്കായി 5,00 കോടി രൂപ നീക്കി വയ്ക്കുമെന്നും ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം. മന്ത്രിയായി ചുമതലയേറ്റ് പതിനഞ്ചാം ദിവസമാണ് ബാലഗോപാൽ ആദ്യ ബജറ്റ് അവതരിപ്പിക്കുന്നത്. കേരളത്തിന്‍റെ ഭാവി വികസനത്തിന് ഈ ബജറ്റ് സഹായകരമാകുമെന്നാണ് പ്രതീക്ഷയെന്ന് കെഎൻ ബാലഗോപാൽ നേരത്തെ പറഞ്ഞിരുന്നു.