വാക്സിൻ നിര്‍മാണമേഖലയിലേയ്ക്ക് കേരളം കടക്കുമെന്നും ഇതിനായി ഉടൻ തന്നെ ഗവേഷണം തുടങ്ങുമെന്നും ധനമന്ത്രി വ്യക്തമാക്കി. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് കേന്ദ്രീകരിച്ചായിരിക്കും വാക്സിൻ ഗവേഷണം. കേരള ശാസ്ത്ര സാങ്കേതിക കൌൺസിലിനു കീഴിലുള്ള അഡ്വാൻസ്ഡ് വൈറോളജിയിൽ വാക്സിൻ ഗവേഷണം നടത്തും. കൂടാതെ സ്വകാര്യ വാക്സിൻ നിര്‍മാതാക്കളുമായി സഹകരിച്ച് വാക്സിൻ നിര്‍മാണകേന്ദ്രങ്ങള്‍ തയ്യാറാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. അഡ്വാൻസ്ഡ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് മുൻകൈയെടുത്ത് ലൈഫ് സയൻസ് പാർക്കിലായിരിക്കും വാക്സിൻ ഉത്പാദനത്തിനുള്ള പദ്ധതി തയ്യാറാക്കുന്നത്. ഇതിനായി സ്വകാര്യ വാക്സിൻ ഉത്പാദകരുമായി ആശയവിനിമയം നടത്തും.
Also Read:
സംസ്ഥാനത്ത് എല്ലാവര്‍ക്കും സൗജന്യമായി കൊവിഡ് വാക്സിൻ നല്‍കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം നടപ്പാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. 18 വയസ്സിനും 45 വയസ്സിനും ഇടയിൽ പ്രായമുള്ളവര്‍ക്ക് വാക്സിൻ നല്‍കുന്നതിനായി 1000 കോടി രൂപ മാറ്റി വെക്കും. അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി 500 കോടി രൂപയും മാറ്റി വെച്ചതായി ധനമന്ത്രി വ്യക്തമാക്കി.
Also Read:
അതേസമയം, കേന്ദ്രസര്‍ക്കാരിൻ്റെ വാക്സിൻ കയറ്റുമതി നയം പാളിയെന്ന് ധനമന്ത്രി വിമര്‍ശിച്ചു. അശാസ്ത്രീയ നിലപാടുകള്‍ ഇതിൽ ഉണ്ടായെന്നും അദ്ദേഹം വിമര്‍ശിച്ചു. രാജ്യത്തെ കൊവിഡ് പ്രതിരോധത്തിൽ കേന്ദ്രത്തിൻ്റെ വാക്സിൻ നയം തിരിച്ചടിയായെന്നും ധനമന്ത്രി വിമര്‍ശിച്ചു.