മെല്ബണ്
ടിബറ്റന് പീഠഭൂമിയുടെ ഉയര്ന്ന പ്രദേശങ്ങളില് 5000 വര്ഷംമുമ്പ് മനുഷ്യവാസം ഉണ്ടായിരുന്നതായി കണ്ടെത്തൽ. വസ്തുക്കളുടെ കാലപ്പഴക്കം നിര്ണയിക്കുന്ന സാങ്കേതി വിദ്യയായ ഒപ്റ്റിക്കലി സ്റ്റിമുലേറ്റഡ് ലൂമിനെസെന്സില് (ഒഎസ്എല്) നൂതന പരീക്ഷണങ്ങള് നടത്തി ഓസ്ട്രിയ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. സയന്സ് അഡ്വാന്സ് മാഗസിനിലാണ് റിപ്പോര്ട്ട് പ്രസിദ്ധീകരിച്ചത്.
ഹിമാലയത്തിന്റെ നിഴലിൽ വരണ്ട് അതികഠിനമായ കാലാവസ്ഥയോടുകൂടിയ ടിബറ്റന് പീഠഭൂമി ഏറ്റവും ഒടുവില് മനുഷ്യര് താമസിക്കാനാരംഭിച്ച പ്രദേശങ്ങളില് ഒന്നായാണ് ശാസ്ത്രലോകം കണക്കാക്കിയിരുന്നത്. ഇവിടെ മനുഷ്യവാസം ഉണ്ടായത് ഏത് കാലഘട്ടംമുതലാണെന്നും എങ്ങനെയാണെന്നതും സംബന്ധിച്ച് ഏറെക്കാലമായി പഠനങ്ങള് നടന്നുവരുന്നുണ്ട്. കല്ലുകൊണ്ടുള്ള ആയുധങ്ങളും ശിലാപാളികളും നിര്മിതികളുമെല്ലാം പ്രദേശത്ത് നടത്തിയ ഗവേഷണങ്ങളില് കണ്ടെത്തിയിട്ടുണ്ട്. ലോകത്ത് ഏറെ പ്രാധാന്യത്തോടെ സംരക്ഷിക്കപ്പടുന്ന ശിലായുഗത്തിലെ ശേഷിപ്പുകളിലൊന്ന് ടിബറ്റന് പീഠഭൂമിയിലേതാണ്. എന്നാല്, ഈ മേഖലയില് മനുഷ്യവാസം ആരംഭിച്ചത് എന്നുമുതലാണെന്ന പഠനങ്ങള് എങ്ങുമെത്തിയിരുന്നില്ല.