കണ്ണൂർ: കെ സുരേന്ദ്രനുമായുള്ള ഫോൺ സംഭാഷണം എഡിറ്റ് ചെയ്തിട്ടില്ലെന്ന് ജെആർപി സംസ്ഥാന ട്രഷറർ . ശബ്ദരേഖ വ്യാജമാണോയെന്ന് പരിശോധിക്കാൻ സുരേന്ദ്രനെ വെല്ലുവിളിക്കുകയാണെന്നും പ്രസീത പറഞ്ഞു. വ്യാജമാണെന്ന് തെളിഞ്ഞാൽ തന്നെ നിയമപരമായി നേരിടാമെന്നും അവർ വ്യക്തമാക്കി.
കൂടുതൽ തെളിവുകൾ തന്റെ പക്കലുണ്ടെന്നും അവ പുറത്തു വിടാൻ ഒരുക്കമാണെന്നും അവർ പറഞ്ഞു. സികെ ജാനുവിനെ അനുകൂലിക്കുന്ന വിഭാഗത്തിൽ നിന്നും തനിക്ക് ഭീഷണിയുണ്ടെന്നും തനിക്ക് ഭയമുണ്ടെന്നും പ്രസീത വ്യക്തമാക്കി.
മാർച്ച് ഏഴിന് തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ചാണ് പണം കൈമാറിയത്. അവിടെയെത്തിയ സുരേന്ദ്രൻ തങ്ങളോട് പുറത്ത് നിൽക്കാൻ ആവശ്യപ്പെട്ടു. സുരേന്ദ്രൻ പോയ ശേഷം പണം കിട്ടിയെന്ന് ജാനു പറഞ്ഞതായും പ്രസീത വ്യക്തമാക്കി. ഇന്നലെ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചു നിൽക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.