തിരുവനന്തപുരം> എല്ലാവരുടേയും പരിശ്രമത്തിലൂടെ ഡിജിറ്റല് ക്ലാസ് വഴി വിദ്യാര്ഥികള്ക്ക് വിദ്യാഭ്യാസം കൊടുക്കാന് മികച്ച നിലയില് കഴിഞ്ഞിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടി. റോജി എം ജോണ്, പികെ ബഷീര്,മോന്സ് ജോസഫ്, മാണി സി കാപ്പന്,അനൂപ് ജേക്കബ് എന്നിവരുടെ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം
പരമാവധി വിദ്യാര്ഥികളെ പഠനക്ലാസുകളിലേക്ക് കൊണ്ടുവരാന് എംഎല്എമാരുടേയും പഞ്ചായത്തിന്റെയും മാനേജ്മെന്റിന്റിന്റെയും ഭാഗത്ത് നിന്നുള്ള കൂട്ടായ പരിശ്രമത്തിലൂടെ സാധിച്ചു.
അവധി ദിവസം പോലും ഡിജിറ്റല് ക്ലാസുകള് പലയിടത്തും നടത്താനായി.2020 ജൂണ് മാസം ഒന്ന് മുതല് രണ്ട് ആഴ്ച ട്രയല് ആയി തന്നെ ഡിജിറ്റല് ക്ലാസ് നടത്തി.എല്ലാ വിദ്യാര്ഥികള്ക്കും ഡിജിറ്റല് ക്ലാസ് ഉറപ്പാക്കാന് ട്രയലിലൂടെ സാധിച്ചു.സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്, ഡിജിറ്റല് ക്ലാസില് പങ്കെടുക്കാന് ബുദ്ധിമുട്ടുന്നവരെ കണ്ടെത്താന് ഒരു സര്വെ നടത്തുകയുണ്ടായി. 2.6 ലക്ഷം പേര്ക്ക് സൗകര്യം കുറവാണെന്ന് കണ്ടെത്തി.40 ലക്ഷം വിദ്യാര്ഥികളാണ് ആകെ ഉണ്ടായിരുന്നത്.
ഓരോ കുട്ടിയ്ക്കും ഡിജിറ്റല് ക്ലാസ് ഉറപ്പാക്കുന്നതിന് വേണ്ടി സമിതികള് പരിശ്രമങ്ങള് നടത്തി.സ്കൂള് തലത്തില് പരിഹരിക്കാന് കഴിയാത്ത പ്രശ്നങ്ങള് എഇഒ, ഡിഇഒ, എഡി തലത്തിലും പരിഹരിച്ചില്ലെങ്കില് വിദ്യാഭ്യാസ ഡയറക്ടര് വഴി പരിഹരിക്കാനും ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. എംഎല്എമാരും ഇതിലെല്ലാം പ്രധാന പങ്കുവഹിക്കുന്നുണ്ട്.
കുട്ടികള് മൊബൈല് ഫോണിന്റെ പ്രശ്നം പറഞ്ഞപ്പോള് ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ ഫോണും ടെലിവിഷന് സൗകര്യവുമൊക്കെ ഉണ്ടാക്കിക്കൊടുക്കുന്നതിന് തയ്യാറായിട്ടുണ്ട്. ദിനം പ്രതി ,ഡിജിറ്റല് സൗകര്യം ഇല്ലാത്തവരുടെ എണ്ണം കുറയുകയാണ്. വിദ്യാര്ഥികള്ക്ക് സൗകര്യങ്ങളില്ലെന്ന് കഴിഞ്ഞ വര്ഷം ഹൈക്കോടതിയില് കേസുണ്ടായിരുന്നു. എന്നാല് കാര്യങ്ങള് പരിശോധിചച്ചപ്പോള് കോടതിക്ക് സന്തുഷ്ടി പ്രകടിപ്പിക്കുകയും ഡിജിറ്റല് ക്ലാസിന് അനുമതി നല്കുകയുമായിരുന്നു.
ഇപ്രാവശ്യം 15 ദിവസം ട്രയല് ക്ലാസിന് ശേഷമാണ് ക്ലാസ് ആരംഭിക്കുന്നത്.കുട്ടിയും അധ്യാപകരും തമ്മലിള്ള ആശയവിനിമയം ഉണ്ടാകണം.അതില്ലാത്തതിന്റെ പ്രശ്നം കുട്ടികള്ക്കുണ്ട്.മുഴുവന് കുട്ടികള്ക്കും ക്ലാസ് ലഭിക്കുന്നതിന് വേണ്ടിയുള്ള സൗകര്യങ്ങള് ഈ സര്ക്കാര് തയ്യാറാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
ഇന്റര്നെറ്റ് സൗകര്യങ്ങളുടെ കുറവ് കൂട്ടായ പരിശ്രമത്തിലുടെ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.