മംഗോളിയയിൽ ഉൾഗ്രാമമായ ബയന്നുരിൽ നിന്നുള്ള പേര് വെളിപ്പെടുത്താത്ത 35 വയസ്സുകാരനാണ് ഇത്തരമൊരു അനുഭവമുണ്ടായത്. വയസ്സ് 35 ആയിട്ടും വിവാഹം കഴിക്കാതിരുന്ന യുവാവ് ഒടുവിൽ വീട്ടുകാരുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് വിവാഹം കഴിച്ചത്. ലി എന്ന് പേരുള്ള ബ്രോക്കറാണ് ഗാൻസു എന്ന് പേരുള്ള പെൺകുട്ടിയെ പരിചയപ്പെടുത്തിയത്.
148,000 യുവാൻ (ഏകദേശം 16.9 ലക്ഷം രൂപ) പെൺകുട്ടിയ്ക്ക് നൽകിയാണ് യുവാവിന്റെ വിവാഹം ജനുവരിയിൽ നടന്നത്. പരമ്പരാഗത രീതിയിൽ നടന്ന കല്യാണം പക്ഷെ ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിരുന്നില്ല. വധുവിന്റെ വീടുമായി ബന്ധപ്പെട്ട രജിസ്ട്രേഷനിൽ പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞാണ് വിവാഹം രജിസ്റ്റർ ചെയ്യാതിരുന്നത്. വിവാഹശേഷം ഒരു മാസം കഴിഞ്ഞ് സ്വന്തം കുടുംബത്തെ കാണണം എന്നും പറഞ്ഞാണ് നവവധു മടങ്ങിയത്.
ശേഷം ഓഫീസിൽ പോകുന്നത് പുനരാരംഭിച്ചപ്പോഴാണ് യുവാവ് തന്റെ ഭാര്യ മറ്റൊരു പുരുഷനുമായി വിവാഹം കഴിക്കുന്നതിന്റെ വീഡിയോ കണ്ടത്. സത്യം അറിയാൻ ഉടൻ തന്നെ കല്യാണം നടന്ന സ്ഥലം സ്ഥലത്തേക്ക് പുറപ്പെട്ടു നവവരൻ. വീഡിയോയിലെ സ്ത്രീ യഥാർത്ഥത്തിൽ തന്റെ ഭാര്യയാണെന്ന് മനസ്സിലാക്കിയപ്പോഴാണ് പോലീസിൽ പരാതിപ്പെട്ടപ്പോഴാണ് വിവാഹ തട്ടിപ്പിന്റെ ചുരുൾ അഴിയുന്നത്.
താൻ വിവാഹം ചെയ്ത ഗാൻസു 19 പുരുഷന്മാരെ ഇതിന് മുൻപ് വിവാഹം ചെയ്ത് കബളിപ്പിച്ചു എന്ന വാർത്ത ഞെട്ടലോടെയാണ് യുവാവ് മനസ്സിലാക്കിയത്. ഇരകളിൽ ഭൂരിഭാഗവും ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവരും ശരാശരി വിവാഹ പ്രായത്തിന് മുകളിലുള്ളവരുമാണ്. 2 മില്യൺ യുവാൻ (2.28 കോടി രൂപ) തട്ടിപ്പ് നടത്തിയതായി ഇന്നർ മംഗോളിയയിലെ അധികൃതർ അറിയിച്ചു.