വ്യക്തിപരമായ ആവശ്യത്തിനു വേണ്ടിയാണ് പണം നൽകിയതെന്നും തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനല്ലെന്നും പ്രസീത ആരോപിച്ചു. മുഖംമൂടി മാത്രമാണ്. ആദിവാസികളുടെ തലയെണ്ണി പണം വാങ്ങുകയാണ്. പാർട്ടി പ്രവർത്തനത്തിന് ആകെ ലഭിച്ചത് ഒരു ലക്ഷം രൂപ മാത്രമാണെന്നും അവർ പറഞ്ഞു.
സംഭവത്തിൽ സികെ ജാനു പ്രതികരിച്ചു. തനിക്ക് അമിത് ഷായുമായി ബന്ധമുണ്ടെന്നും ഇടനിലക്കാരെ വെക്കേണ്ട സാഹചര്യമില്ലെന്നും സികെ ജാനു പറഞ്ഞു. കെ സുരേന്ദ്രന്റെ വിജയ് യാത്രയുടെ സമാപനത്തിനു മുന്നോടിയായി മാർച്ച് ആറിനാണ് ജാനുവിന് പണം നൽകിയതെന്നും പ്രസീത വ്യക്തമാക്കി.
ബത്തേരിയിൽ മാത്രം തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് 1.75 കോടി രൂപ ഒഴുക്കിയെന്നാണ് വിവരം. താമര ചിഹ്നത്തിൽ തല പോയാലും മത്സരിക്കില്ലെന്നു പറഞ്ഞ ജാനു വാക്ക് മാറ്റിയത് പണത്തിനു വേണ്ടിയാമെന്നും പ്രസീത ആരോപിച്ചു.