കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി കൊവിഡ് 19 വാക്സിൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് നിയമസഭ പ്രമേയം പാസാക്കാൻ ഇരിക്കേയാണ് നീക്കം. ആരോഗ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിന് പ്രതിപക്ഷം പിന്തുണയറിയിച്ചതോടെ പ്രമേയം മുഴുവൻ വോട്ടുകളോടെയും സഭയിൽ പാസായി.
Also Read:
ഏത് കൊവിഡ് 19 വകഭേദം മൂലമാണ് സംസ്ഥാനത്ത് കൊവിഡ് മരണങ്ങള്‍ ഉണ്ടായതെന്ന് പഠനം നടത്തിയിട്ടുണ്ടോ എന്നു സംശയമാണെന്ന് എം കെ മുനീര്‍ പറഞ്ഞു. മരണങ്ങളിൽ കൂടുതലും അൻപതു വയസ്സിൽ താഴെയുള്ളവരിലാണ് നടന്നതെന്നും ഈ സാഹചര്യത്തിൽ മൂന്നാം തരംഗം കുട്ടികളെ ബാധിച്ചേക്കുമെന്നും മുനീര്‍ പറഞ്ഞു. മൂന്നാം തരംഗം നേരിടാൻ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങണമെന്നും എംകെ മുനീര്‍ പറഞ്ഞു.
കേന്ദ്രത്തിൻ്റെ വാക്സിനേഷൻ നയത്തെ രൂക്ഷമായി വിമര്‍ശിച്ച എംകെ മുനീര്‍ തനിക്ക് രണ്ടാം ഡോസ് വാക്സിൻ ഇതുവരെ കിട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടി. രാജ്യത്ത് വാക്സിൻ വിതരണം നടത്തുന്നത് ജനസംഖ്യാ അനുപാതത്തിലല്ലെന്നും ആരോഗ്യമന്ത്രിയുടെ പ്രമേയം നൂറു ശതമാനം സത്യമാണെന്നും വ്യക്തമാക്കി. രാജ്യം കത്തുമ്പോള്‍ പ്രധാനമന്ത്രി വീണ വായിക്കുകയാണെന്നും മുനീര്‍ പറഞ്ഞു. സംസ്ഥാനത്തെ മരണനിരക്ക് കുറച്ചു കാണിക്കുന്നുണ്ടെന്നും വാക്സിനേഷനിൽ പത്തനംതിട്ട ജില്ലയ്ക്ക് മുൻഗണന കൊടുക്കുന്നുണ്ടെന്നും മുനീര്‍ ആരോപിച്ചു.
Also Read:
എന്നാൽ വാക്സിൻ വിതരണം നടത്തുന്നത് ശാസ്ത്രീയമായാണെന്നും സര്‍ക്കാരിൻ്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഇകഴ്ത്തിക്കാണിക്കാൻ പ്രതിപക്ഷം ശ്രമിക്കരുതെന്നും മന്ത്രി വീണ ജോര്‍ജ് മറുപടി നല്‍കി. കൊവിഡ് 19 രണ്ടാം തംരംഗം ഉണ്ടാകുന്നതിനു മുൻപു തന്നെ മെഡിക്കൽ കപ്പാസിറ്റി കൂട്ടാൻ കേരളം ശ്രമിച്ചിരുന്നതായും ആരോഗ്യമന്ത്രി പറഞ്ഞു. ഇതോടെയായിരുന്നു സഭയിൽ ബഹളം തുടങ്ങിയത്. സര്‍ക്കാരിൻ്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഇകഴ്ത്തിക്കാണിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രി പരാമര്‍ശം പിൻവലിക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു.
അതേസമയം, സംസ്ഥാനത്ത് കൊവിഡ് മരണങ്ങള്‍ രേഖപ്പെടുത്തുന്നത് ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണെന്നും ഏറ്റവുമധികം മരണമുണ്ടായത് 70 – 80 വയസ്സ് പ്രായക്കാരിലാണെന്നും ആരോഗ്യമന്ത്രി പറഞ്‍ു. കൊവിഡ് കാലത്ത് ആരും പട്ടിണി കിടന്നിട്ടില്ലന്നും സര്‍ക്കാര്‍ ജനങ്ങളെ ചേര്‍ത്തു നിര്‍ത്തിയെന്നും വീണ ജോര്‍ജ് വ്യക്തമാക്കി. ഇതിനിടെ ആരോഗ്യമന്ത്രിയ്ക്കെതിരെ കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തി.
ഒരു ബെഡിനു വേണ്ടി വിളിക്കാത്ത എംഎൽഎയുണ്ടോ എന്നു ചോദിച്ച വിഡി സതീശൻ മൂന്നാം തരംഗം നേരിടാൻ ഒരുമിച്ചു നിൽക്കണമെന്ന് ആവശ്യപ്പെട്ടു. രാഷ്ട്രീയക്കാരോടെ ജനങ്ങള്‍ക്ക് പുച്ഛം തോന്നുന്ന സ്ഥിതി ഒഴിവാക്കണമെന്നും ഒരുമിച്ചു നിന്നില്ലെങ്കിൽ അരാഷ്ട്രീയവാദം വളരുമെന്നും അദ്ദേഹം പറഞ്ഞു. മരണനിരക്ക് കൂട്ടിക്കാണിക്കുന്നത് സര്‍ക്കാരിനെ അപമാനിക്കാനല്ലെന്നും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടരുതെന്നും സതീശൻ വ്യക്തമാക്കി. മരണനിരക്കിൽ കേരളം സ്വന്തം നിലയ്ക്ക് പഠനം നടത്തണമെന്നും വിഡി സതീശൻ വ്യക്തമാക്കി.