Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

സ്വർണക്കടത്തുകേസ്‌ ആവിയാകുന്നു ; കേന്ദ്രം ഒത്തുതീർപ്പുണ്ടാക്കിയെന്ന്‌ സൂചന

by News Desk
June 2, 2021
in KERALA
0
സ്വർണക്കടത്തുകേസ്‌-ആവിയാകുന്നു-;-കേന്ദ്രം-ഒത്തുതീർപ്പുണ്ടാക്കിയെന്ന്‌-സൂചന
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി

ഒരുവർഷത്തോളം വിവിധ കേന്ദ്ര ഏജൻസികൾ അന്വേഷിച്ച സ്വർണക്കടത്തുകേസ് ഒടുവിൽ ആവിയാകുന്നു. കേസിൽ യുഎഇ കോൺസൽ ജനറലിനെയും അറ്റാഷെയെയും പ്രതിചേർക്കാൻ കസ്റ്റംസിന് വിദേശമന്ത്രാലയം അനുമതി നൽകിയെങ്കിലും കേസിന് പുരോഗതി ഉണ്ടാകില്ലെന്ന് നിയമ വിദഗ്ധർ വിലയിരുത്തുന്നു. ആറുമാസംമുമ്പ് കസ്റ്റംസ് സമർപ്പിച്ച അപേക്ഷയിലാണ് ഇപ്പോൾ അനുമതി. പിടിച്ചെടുത്ത സ്വർണത്തിന് പിഴയീടാക്കി കസ്റ്റംസ് കേസ് അവസാനിപ്പിക്കാനാണ് നീക്കമെന്നും സൂചനയുണ്ട്.

കള്ളക്കടത്തുകേസ് വരുന്നതിന് ഏതാനും മാസംമുമ്പാണ് കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽസാബി രാജ്യം വിട്ടത്. സ്വർണമടങ്ങിയ ബാഗേജ് കസ്റ്റംസ് പിടികൂടിയശേഷം കഴിഞ്ഞ ജൂലൈയിൽ അറ്റാഷെ റാഷിദ് ഖാമിസ് അൽ ഷെമില്ല കേരളം വിട്ടു. ഇരുവരും സ്വർണക്കടത്തിന് പ്രതിഫലം വാങ്ങിയിരുന്നുവെന്ന് പ്രതികൾ മൊഴി നൽകിയിരുന്നു. ഇരുവർക്കും കള്ളക്കടത്തിൽ പങ്കുള്ള കാര്യം എൻഐഎ ഉൾപ്പെടെ അന്വേഷണ ഏജൻസി കോടതിയെ അറിയിച്ചിരുന്നു. ബാഗേജ് തുറക്കാതിരിക്കാൻ അറ്റാഷെ സമ്മർദം ചെലുത്തിയിരുന്നു. സ്വർണം പിടികൂടിയപ്പോൾ ബാഗേജ് യുഎഇയിലേക്ക് തിരിച്ചയക്കാൻ അറ്റാഷെ ആവശ്യപ്പെട്ടതും കള്ളക്കടത്തിൽ പങ്ക് വ്യക്തമാക്കുന്നതായിരുന്നു. എന്നിട്ടും അറ്റാഷെ രാജ്യം വിടുന്നത് തടയാൻ ശ്രമിച്ചില്ല. ഇരുവരെയും ചോദ്യംചെയ്യാൻ കേന്ദ്ര സർക്കാർ അനുമതിയും നൽകിയില്ല. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ കോൺസൽ ജനറലിന്റെ ബാഗേജ് തിരുവനന്തപുരം കസ്റ്റംസ് കാർഗോ ഹൗസിൽ പിടികൂടിയിരുന്നു. കോൺസുലേറ്റിൽനിന്ന് യുഎഇയിലേക്ക് അയച്ച ബാഗേജിൽനിന്ന് 11 മൊബൈലും രണ്ട് പെൻഡ്രൈവും കസ്റ്റംസ് പിടിച്ചു. പിന്നാലെ സ്വർണക്കടത്തുകേസിൽ വിശദീകരണം തേടി കസ്റ്റംസ് കോൺസൽ ജനറലിനും അറ്റാഷെയ്ക്കും നോട്ടീസ് നൽകിയെങ്കിലും മറുപടിയുണ്ടായില്ല. സ്വർണം കണ്ടുകെട്ടാതിരിക്കാനും അതിനുള്ള പിഴയൊടുക്കാതിരിക്കാനുമുള്ള കാരണം അറിയിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്.

കോൺസൽ ജനറലിനെയും അറ്റാഷെയെയും പ്രതിചേർത്താലും ഇരുവരെയും കാണാനോ ചോദ്യംചെയ്യാനോ യുഎഇയുടെ അനുമതിയില്ലാതെ കസ്റ്റംസിനാകില്ല. യുഎഇയിലുള്ള പ്രധാന പ്രതിയായ ഫൈസൽ ഫരീദിനെതിരെ രാജ്യാന്തര തെരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചെങ്ങിലും ഇതുവരെ പിടികൂടാനായിട്ടില്ല. കോൺസൽ ജനറലിനെയും അറ്റാഷെയെയും പ്രതികളാക്കി കേസ് കള്ളക്കടത്തുകേസ് മാത്രമാക്കി അവസാനിപ്പിക്കാനാകും കസ്റ്റംസ് നീക്കം. സ്വർണം കണ്ടുകെട്ടി പിഴയൊടുക്കുന്നതോടെ കേസ് ഇല്ലാതാകും. കേന്ദ്രസർക്കാർ ഇടപെട്ട് അത്തരം ധാരണ ഉണ്ടാക്കിയതായി സൂചനയുണ്ടായിരുന്നു. കസ്റ്റംസ് കേസ് അവസാനിക്കുന്നതോടെ എൻഐഎ കേസും ഇല്ലാതാകും.

കോൺസൽ ജനറലിനും
അറ്റാഷെയ്ക്കും നോട്ടീസ്
നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിനുപിന്നാലെ ഗൾഫിലേക്ക് കടന്ന യുഎഇ കോൺസൽ ജനറലിനെയും അറ്റാഷെയെയും കസ്റ്റംസ് കേസിൽ പ്രതികളാക്കാൻ ഒടുവിൽ വിദേശമന്ത്രാലയത്തിന്റെ അനുമതി.ആറുമാസംമുമ്പ് നൽകിയ അപേക്ഷയിലാണ് തീരുമാനം. തുടർന്ന് യുഎഇ കോൺസൽ ജനറലിനും അറ്റാഷെയ്ക്കും കസ്റ്റംസ് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. നോട്ടീസിന് മറുപടി ലഭിച്ചാലും ഇല്ലെങ്കിലും ഇരുവരും പ്രതികളാകും.

കോൺസൽ ജനറലായിരുന്ന ജമാൽ ഹുസൈൻ അൽ സാബി കോവിഡ് വ്യാപനത്തിന് തൊട്ടുമുമ്പും തുടർന്ന് കോൺസൽ ജനറലിന്റെ ചുമതലവഹിച്ച അറ്റാഷെ റാഷിദ് ഖമീസ് അൽ ഷെമില സ്വർണം പിടിച്ചതിനുപിന്നാലെയും ഗൾഫിലേക്ക് കടന്നു. നയതന്ത്ര ബാഗേജിൽ സ്വർണം കടത്തുന്നതിന്നതിന് ഇരുവരും പ്രതിഫലവും വാങ്ങിയിരുന്നതായി മറ്റു പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. ഇവരെ ചോദ്യംചെയ്യേണ്ടതുണ്ടെന്ന് അന്വേഷണ ഏജൻസികൾ കോടതിയെയും അറിയിച്ചിരുന്നു.

സ്വർണക്കടത്തിന് പ്രതിഫലം നൽകി
യുഎഇയിൽനിന്ന് 2020 നവംബർമുതൽ 21 തവണയാണ് നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയത്. ഓരോ തവണ കടത്തിയപ്പോഴും കോൺസുലേറ്റ് അധികൃതർക്ക് 1500 ഡോളർ പ്രതിഫലം നൽകിയെന്നാണ് പ്രതി സ്വപ്ന സുരേഷ് വെളിപ്പെടുത്തിയത്. ജൂൺ 30ന് തിരുവനന്തപുരത്തെത്തിയ ബാഗേജിൽനിന്നാണ് പതിനാലരക്കോടി രൂപയുടെ 30 കിലോയോളം സ്വർണം കസ്റ്റംസ് പിടിച്ചത്. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ സ്വപ്ന സുരേഷും പി എസ് സരിത്തും സന്ദീപ് നായരും കെ ടി റമീസും ഉൾപ്പെടെ ഏതാണ്ട് 24 പ്രതികളാണുള്ളത്.

Previous Post

കുഴല്‍പ്പണക്കേസിലെ പൊട്ടിത്തെറി പുറത്തേക്ക്

Next Post

ബിജെപി ഫണ്ട്‌ വെട്ടിപ്പ്‌ : പ്രത്യേക അന്വേഷണവുമായി ആർഎസ്‌എസ്‌

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ബിജെപി-ഫണ്ട്‌-വെട്ടിപ്പ്‌-:-പ്രത്യേക-അന്വേഷണവുമായി-ആർഎസ്‌എസ്‌

ബിജെപി ഫണ്ട്‌ വെട്ടിപ്പ്‌ : പ്രത്യേക അന്വേഷണവുമായി ആർഎസ്‌എസ്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.