തിരുവനന്തപുരം
ഗാന്ധിജിയെ കൊന്നവരുടെ കൈയിൽ രാജ്യത്തിന്റെ ഭരണം ഏൽപ്പിച്ച മഹാപാപികളാണ് കോൺഗ്രസുകാരെന്നും രാമക്ഷേത്ര നിർമാണത്തിന് വെള്ളി ഇഷ്ടികയുമായി പോയവരാണ് അവരെന്നും എം എം മണി നിയമസഭയിൽ പറഞ്ഞു.
ഏഴ് സംസ്ഥാനമാണ് കോൺഗ്രസുകാർ പണംവാങ്ങി ബിജെപിക്ക് നൽകിയത്. കോടികളെന്ന് കേൾക്കുമ്പോൾ കോൺഗ്രസുകാരുടെ വായിൽ വെള്ളമൂറും. നിങ്ങളുടെ ഈ തനിനിറം ജനങ്ങൾ തിരിച്ചറിഞ്ഞതിന്റെ ഫലംകൂടിയാണ് എൽഡിഎഫിന് ലഭിച്ച അഭിമാനകരമായ തുടർഭരണമെന്നും എം എം മണി പറഞ്ഞു. ഗവർണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയത്തെ പിന്തുണച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.