തിരുവനന്തപുരം
സമൂഹത്തിലെ ഏറ്റവും താഴെ തട്ടിലുള്ള പട്ടികജാതി–- വർഗ വിഭാഗങ്ങളെ ഉന്നതിയിലേക്ക് കൊണ്ടുവരികയെന്നത് വലിയ കാര്യമാണെന്നും ആ വകുപ്പ് ചെറുതാണെന്നു പറഞ്ഞ് തന്നെ ഇനി കളിയാക്കരുതെന്നും മന്ത്രി കെ രാധാകൃഷ്ണൻ നിയമസഭയിൽ പറഞ്ഞു. നന്ദിപ്രമേയ ചർച്ചയ്ക്കിടെ മന്ത്രി കെ രാധാകൃഷ്ണന് വെടിവഴിപാടിനുള്ള വകുപ്പാണ് നൽകിയതെന്ന യുഡിഎഫിലെ കെ ബാബുവിന്റെ പരിഹാസത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
തന്നെ മന്ത്രിയാക്കിയശേഷം ചില മാധ്യമങ്ങളും ചില വ്യക്തികളും ഇപ്പോൾ കെ ബാബുവും തനിക്കുതന്ന വകുപ്പ് ചെറുതാണെന്നു പറഞ്ഞ് കളിയാക്കുന്നുണ്ട്. എന്നാൽ, പട്ടിക ജാതി -പട്ടിക പിന്നോക്ക ക്ഷേമവകുപ്പ് സമൂഹത്തില ഏറ്റവും താഴെതട്ടിലുള്ളവർക്കുവേണ്ടി ഉള്ളതാണെന്ന് കെ രാധാകൃഷ്ണൻ വിശദീകരിച്ചു.