ടൊറന്റോ
ക്യാനഡയിലെ പുരാതന സ്കൂൾ പരസരത്തുനിന്ന് കുട്ടികളുടെ ശരീരാവശിഷ്ടം ലഭിച്ചത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ‘ക്രൈസ്തവവൽക്കരിക്കാൻ തദ്ദേശീയ വിഭാഗങ്ങളിൽനിന്ന് കുട്ടികളെ തട്ടിയെടുത്തിരുന്നു എന്നത് അപമാനകരമാണ്. ഇതിൽ പലരും മാനസികവും ശാരീരികവുമായി തകർന്നാണ് തിരികെയെത്തിയത്. പലരും തിരിച്ചെത്തിയതേയില്ല. ഇതെല്ലാം ഈ രാജ്യത്ത് ഒരുകാലത്ത് നടന്നിരുന്നു എന്ന സത്യത്തിൽനിന്ന് മുഖംതിരിക്കാനാകില്ല’–- ട്രൂഡോ പറഞ്ഞു. ഇരയായവരുടെ കുടുംബങ്ങൾക്കായി കൂടുതൽ എന്ത് ചെയ്യാനാകുമെന്ന് മന്ത്രിമാരുമായി ചർച്ച ചെയ്യും.
പാർലമെന്റിൽ വിഷയം അടിയന്തരമായി ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് ജഗ്മീത് സിങ് ആവശ്യപ്പെട്ടു. ക്യാംലൂപ്സ് റസിഡൻഷ്യൽ സ്കൂൾ പരിസരത്തുനിന്ന് 215 കുട്ടികളുടെ ശരീരാവശിഷ്ടം കണ്ടെത്തിയ സംഭവം രാജ്യത്തിനേറ്റ കളങ്കമാണെന്ന് പ്രതിപക്ഷ അംഗം മിഷേൽ റെംപെൽ ഗാർണർ പറഞ്ഞു.