ഇൻസ്റ്റാഗ്രാം ഉപഭോക്താവായ ചാഹത്ത് ആനന്ദ് ആണ് ഈ കോമ്പിനേഷന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. മാഗ്ഗി ന്യൂഡിൽസിന്റെ പാക്കറ്റ് പൊട്ടിക്കുന്നതും വെള്ളത്തിലിട്ട് വേവിക്കുന്നതുമാണ് തുടക്കം. മാഗ്ഗി പാക്കറ്റിൽ ലഭിക്കുന്ന മസാല ഈ ഫ്യൂഷൻ ഭക്ഷണത്തിൽ ചേർക്കരുത് എന്ന് പ്രത്യേകം പറയുന്നുണ്ട് കക്ഷി. മാഗ്ഗി വേവിക്കുമ്പോഴേക്കും ഓറിയോ ബിസ്കറ്റ് പായ്ക്കറ്റ് പൊട്ടിക്കാതെ ഒരു ചപ്പാത്തിക്കുഴൽ ഉപയോഗിച്ച് പൊടിക്കുക. തുടർന്ന് മാഗ്ഗി ന്യൂഡിൽസിലേക്ക് ചേർത്ത ശേഷം മുകളിൽ ഒരു സ്കൂപ് ഐസ്ക്രീമും ചേർത്താൽ വിഭവം റെഡി. ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തതോടൊപ്പം ആർക്കെങ്കിലും ഈ വിഭവം പരീക്ഷിക്കാൻ ഷെയർ ചെയ്യണേ എന്നും ചാഹത്ത് ആനന്ദ് പറയുന്നുണ്ട്.
പ്രതീക്ഷിച്ചതുപോലെ മാഗ്ഗി ആരാധകർക്ക് ഈ വിഭവം തീരെ പിടിച്ചിട്ടില്ല. ‘ഇതൊരിക്കലും അംഗീകരിക്കാം പറ്റാത്തത്’ എന്നാണ് ഷിപ്ര പൻസാരി എന്ന യുവതി വീഡിയോയ്ക്ക് കീഴെ കുറിച്ചിരിക്കുന്നത്. ‘മാഗ്ഗി ആരാധർ നിങ്ങളെ ഇപ്പോൾ തന്നെ അൺഫോളോ ചെയ്യും. നിങ്ങളുണ്ടാക്കിയ ഭക്ഷണം നല്ലതാണെങ്കിലും അല്ലെങ്കിലും ഇങ്ങനെ മാഗിയെ കൊല്ലരുത്’ ആരാഗ്യ എന്ന് പേരുള്ള ഉപഭോക്താവ് കുറിച്ചു.
ഇതാദ്യാമായല്ല മാഗ്ഗി ഉപയോഗിച്ചുള്ള ഭക്ഷണത്തിനെതിരെ രോഷം ഉണ്ടാവുന്നത്. അടുത്തിടെ ശ്രദ്ധ നേടിയ മറ്റൊരു വിഭവമാണ്
. ഷുഗർ കപ്പ് എന്ന് പേരുള്ള ട്വിറ്റെർ പേജിലാണ് മാഗി ന്യൂഡിൽസ് കൊണ്ട് തയ്യാറാക്കിയ മാഗി ലഡുവിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.കാഴ്ചയിൽ നിന്നും വേവിക്കാത്ത മാഗി ന്യൂഡിൽസ് ചെറിയ കഷണങ്ങൾ ആക്കിയ ശേഷം ശർക്കര പാനീയത്തിൽ മുക്കിയാണ് മാഗി ലഡു തയ്യാറാക്കിയിരിക്കുന്നത് എന്നാണ് മനസ്സിലാക്കാൻ സാധിക്കുക. മാത്രമല്ല ഭംഗിക്കായി ഒരു കശുവണ്ടിയും മാഗി ലഡുവിന്റെ മുകൾഭാഗത്തായി ക്രമീകരിച്ചിട്ടുണ്ട്.