തൃശ്ശൂർ: ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ഒബിസി മോർച്ച മുൻ ഉപാധ്യക്ഷൻ ഋഷി പൽപ്പു. താൻ പാർട്ടി വിരുദ്ധ നിലപാട് സ്വീകരിച്ചിട്ടില്ലെന്നുംതന്റെ വിശദീകരണം പോലും കേൾക്കാതെയാണ് തന്നെ പാർട്ടിയിൽ നിന്നും പുറത്താക്കിയതെന്നും ഋഷി പൽപ്പു പറഞ്ഞു.മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പേരിൽ ഋഷി പൽപ്പുവിനെ കഴിഞ്ഞ ദിവസമാണ് ബിജെപിയിൽ നിന്ന് പുറത്താക്കിയത്.
സംസ്ഥാന അധ്യക്ഷൻ ഫോണിലൂടെ വിളിച്ചാണ് പുറത്താക്കിയ വിവരം അറിയിച്ചത്. കുഴൽപ്പണ വിവാദത്തിൽ അണികളെ വിശ്വാസത്തിൽ എടുക്കുന്നതിൽബിജെപി ജില്ലാ നേതൃത്വം അമ്പേ പരാജയപ്പെട്ടതായും ഋഷി പൽപ്പു ആരോപിച്ചു.സംസ്ഥാന അധ്യക്ഷൻ തന്നെ വിളിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നോയെന്ന് ചോദിച്ചു. താൻ ഇട്ടുവെന്ന് മറുപടി നൽകി.
നിങ്ങളെ ചുമതലയിൽ നിന്നുമാറ്റുന്നതായാണ് അദ്ദേഹം പറഞ്ഞത്. മറ്റൊന്നും പറഞ്ഞില്ല. നോട്ടീസ് നൽകുകയോ വിശദീകരണം ചോദിക്കുകയോ ചെയ്തില്ലെന്നും ഋഷി പൽപ്പും പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ തന്റെ വികാരം പങ്കുവയ്ക്കുക മാത്രമാണ് ചെയ്തത്. നേതൃത്വം തന്നോട് കാണിച്ചത് അനീതിയാണെന്നും ഋഷി പൽപ്പു ആരോപിച്ചു.
Content Highlight: OBC morcha former vice president suspended