തിരുവനന്തപുരം > തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജിൽ സ്വര്ണക്കടത്തിയ കേസില് യുഎഇ കോണ്സുല് ജനറല് ജമാല് ഹുസൈന് അല്സാബി, മുന് അറ്റാഷെ റാഷിദ് ഖാമിസ് അലി എന്നിവരെ പ്രതി ചേര്ക്കാന് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി. കോണ്സുല് ജനറലിനും അറ്റാഷെയ്ക്കും കസ്റ്റംസ് നോട്ടിസ് അയയ്ക്കും. ഇരുവരില് നിന്നും മൊഴി എടുക്കാന് ആകാത്ത സാഹചര്യത്തിലാണ് തീരുമാനം.
വിദേശ മന്ത്രാലയം കഴിഞ്ഞ ദിവസമാണ് കസ്റ്റംസിന് അനുമതി നല്കിയത്. ആറ് മാസം മുന്പാണ് കസ്റ്റംസ് ഇരുവരുടെയും മൊഴി എടുക്കുന്നതിനും പ്രതി ചേര്ക്കുന്നതിനും അപേക്ഷ സമര്പ്പിച്ചിരുന്നു.
സ്വര്ണം പിടിച്ചെടുത്തതിന് ശേഷം വളരെ പെട്ടെന്ന് ഇരുവരും രാജ്യം വിടുകയായിരുന്നു.കോൺസുൽ ജനറലിനുള്ള നയതന്ത്ര ബാഗേജിലാണ് സ്വർണം കടത്തിയത്.