കൊച്ചി
കേന്ദ്രസര്‍ക്കാര്‍ ലക്ഷദ്വീപില്‍ നടപ്പാക്കുന്നത് ഫാസിസ്റ്റ് അജൻഡയാണെന്ന് കവി സച്ചിദാനന്ദന് പറഞ്ഞു. സ്റ്റാന്‍ഡ് വിത്ത് ലക്ഷദ്വീപ് ഫെയ്സ്ബുക്ക് പേജില്‍ ലക്ഷദ്വീപ് ഐക്യദാര്‍ഢ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന നിയമങ്ങളും പരിഷ്കാരങ്ങളും ലക്ഷദ്വീപ് നിവാസികളെ കോര്‍പറേറ്റുകളുടെ കൂലി അടിമകളാക്കുമെന്നും കോര്‍പറേറ്റ്- –-സംഘപരിവാര്‍ ബാന്ധവത്തിലൂടെ ജനാധിപത്യത്തെ തകര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘ഇന്‍ സോളിഡാരിറ്റി വിത്ത് ലക്ഷദ്വീപ്’ ഓൺലൈൻ ഫോറം അഡ്മിന് കോ-–-ഓര്‍ഡിനേറ്റര്‍ എം കെ ഷഹസാദ് അധ്യക്ഷനായി.