ബ്യൂണസ് ഐറസ്> കോപ്പ അമേരിക്ക ഫുട്ബോള്‍ ചാന്പ്യന്‍ഷിപ്പിന് ബ്രസീല്‍ വേദിയാകും.ജൂണ്‍ 13 മുതല്‍ ജൂലൈ പത്ത് വരെയാണ് മത്സരങ്ങള്‍.
കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന കോപ്പ അമേരിക്ക കോവിഡ് പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തേക്കു മാറ്റിവയ്ക്കുകയായിരുന്നു. അര്‍ജന്റീനയും കൊളംബിയയും സംയുക്തമായാണ് കോപ്പ അമേരിക്കയ്ക്ക് ആതിഥേയത്വം വഹിക്കേണ്ടിയിരുന്നത്. രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കൊളംബിയ നേരത്തെ പിന്മാറിയിരുന്നു.
ലാറ്റിനമേരിക്കന്‍ ചാമ്പ്യന്‍ഷിപ്പായ കോപ്പ അമേരിക്കയ്ക്ക് 2016ല്‍ യുഎസ്എ ആതിഥേയത്വം വഹിച്ചിരുന്നു. ലാറ്റിനമേരിക്കയ്ക്ക് പുറത്ത് ആദ്യമായി ചാമ്പ്യന്‍ഷിപ്പ് അരങ്ങേറിയത് അന്നാണ്.