ന്യൂഡല്ഹി> രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതിന് പരിധി നിശ്ചയിക്കാന് സമയമായെന്ന് സുപ്രീംകോടതി.രാജ്യദ്രോഹകുറ്റം ചുമത്തി ആന്ധ്രപ്രദേശ് പോലീസ് കേസെടുത്ത രണ്ട് തെലുങ്കു വാര്ത്താ ചാനലുകള്ക്കെതിരായ നടപടികള് സ്റ്റേ ചെയ്താണ് പരാമര്ശം.
വൈഎസ്ആര് കോണ്ഗ്രസിന്റെ വിമത എംപി കെ. രഘുരാമ കൃഷ്ണാം രാജുവിന്റെ പ്രസ്താവന സംപ്രേഷണം ചെയ്തതിനാണ് ചാനലുകള്ക്കെതിരെ രാജ്യദ്രോഹ കുറ്റമടക്കം ചുമത്തി കേസെടുത്തത്. നടപടി മാധ്യമ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. കോവിഡ് കൈകാര്യം ചെയ്യുന്നതില് സര്ക്കാരിനെ നിശിതമായ വിമര്ശിച്ചിരുന്നു വിമത എംപി.
ടിവി5, എബിഎന് ആന്ധ്രാജ്യോതി എന്നീ ചാനലുകള്ക്കെതിരെയാണ് കേസെടുത്തത്.ചാനലുകളുടെ ഹര്ജിയില് സുപ്രീംകോടതി ആന്ധ്രാ സര്ക്കാരിന്റെ പ്രതികരണം തേടി. നാലാഴ്ചയ്ക്കുള്ളില് മറുപടി നല്കണമെന്നാണ് സുപ്രീംകോടതി ബെഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്.ആന്ധ്ര പോലീസ് എഫ്.ഐ.ആറിലൂടെ പ്രഥമദൃഷ്ട്യാ മാധ്യമ സ്വാതന്ത്ര്യം കവര്ന്നെടുക്കാനുള്ള ശ്രമമാണ് നടത്തിയതെന്ന് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിലയിരുത്തി.
‘ഐപിസിയുടെ 124 എ, 153 എന്നീ വകുപ്പുകള്ക്ക് വ്യാഖ്യാനം ആവശ്യമാണെന്ന് ഞങ്ങള് കരുതുന്നു. പ്രത്യേകിച്ചും മാധ്യമ സ്വാതന്ത്ര്യത്തിന്റെയും അഭിപ്രായം സ്വാതന്ത്ര്യത്തിന്റെയും അവകാശങ്ങള് സംബന്ധിച്ച്’- കോടതി പറഞ്ഞു.