കൊച്ചി> ലക്ഷദ്വീപിലെ പുതിയ ചട്ടങ്ങൾ നടപ്പാക്കും മുൻപ് ജനങ്ങൾക്ക് തർക്കങ്ങളും ശുപാർശകളും സമർപ്പിക്കാൻ കൂടുതൽ സാവകാശം അനുവദിക്കണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു.
തർക്കങ്ങൾ സമർപ്പിക്കാൻ മുപ്പത് ദിവസങ്ങൾ നൽകണമെന്ന വ്യവസ്ഥ ഉണ്ടായിട്ടും 21 ദിവസങ്ങൾ മാത്രമാണ് നൽകിയതെന്ന് ചൂണ്ടിക്കാട്ടി കവരത്തി സ്വദേശി മുഹമ്മദ് സാദിക്ക് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയാണ് ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താക്ക്, കൗസർ ഇടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ച് പരിഗണിച്ചത്.
എന്നാൽ ഹർജിക്കാരന് രണ്ടാഴച്ചക്കകം തർക്കങ്ങളും ശുപാർശകളും അഡ്മിനിസ്ട്രേറ്റർക്ക് സമർപ്പിക്കാമെന്നും അത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയച്ചുനൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. തർക്കങ്ങൾ പരിശോധിക്കണമോ എന്ന കാര്യം പരിശോധിക്കേണ്ടത് കേന്ദ്ര സർക്കാരാണന്നും ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.