തിരുവനന്തപുരം> ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ തിങ്കളാഴ്ച പ്രമേയം പാസാക്കും. ലക്ഷദ്വീപ് നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന പ്രമേയം, അവിടത്തെ ജനങ്ങളുടെ ജീവനോപാധികളും സംസ്കാരവും സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നും ആവശ്യപ്പെടും.
രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിക്കുക. പ്രതിപക്ഷവും പിന്തുണയ്ക്കും.
ഗവർണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചർച്ച തിങ്കളാഴ്ച ആരംഭിക്കും.
സിപിഐ എം വിപ്പ് കെ കെ ശൈലജയാണ് നന്ദി പ്രമേയം അവതരിപ്പിച്ച് ചർച്ചയ്ക്ക് തുടക്കം കുറിക്കുക. കേരളത്തിൽ ആദ്യമായാണ് വനിതാ എംഎൽഎ നന്ദി പ്രമേയം അവതരിപ്പിക്കുന്നത്.