തിരുവനന്തപുരം
പതിനഞ്ച് വർഷത്തിലധികം പഴക്കമുള്ള ഡീസൽ ഓട്ടോകൾ ജൂൺ ഒന്ന് മുതൽ റോഡിലിറങ്ങരുത്. ദേശീയ ഹരിത ട്രിബ്യൂണലിന്റെ വിധി പരിഗണിച്ചാണിത്. പഴയ ഡീസൽ ഓട്ടോകൾ ഉപേക്ഷിക്കുകയോ സിഎൻജി, എൽഎൻജി, ഇലക്ട്രിക് തുടങ്ങിയ ഹരിത ഇന്ധനത്തിലേക്ക് മാറുകയോ ചെയ്യണം. 2021 ജനുവരി ഒന്ന് മുതൽ നിരോധനം നടപ്പാക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, ഇത്തരം ഓട്ടോകൾക്ക് ഹരിത ഇന്ധനത്തിലേക്ക് മാറാൻ ജൂൺ ഒന്നുവരെ സമയം അനുവദിക്കുകയായിരുന്നു.