ലണ്ടൻ
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും കാരി സൈമണ്ട്സും വിവാഹിതരായി. ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ കത്തീഡ്രലിൽ ശനിയാഴ്ച ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. അമ്പത്താറുകാരനായ ജോൺസന്റെ മൂന്നാം വിവാഹമാണിത്. കാരി(33)യുടെ ആദ്യത്തേതും. 2020 ഏപ്രിലിൽ ഇവർക്ക് ആൺകുഞ്ഞ് പിറന്നിരുന്നു.
199 വർഷത്തിനുശേഷമാണ് അധികാരത്തിലിരിക്കെ ഒരു ബ്രിട്ടീഷ് പ്രധാനമന്ത്രി വിവാഹിതനാകുന്നത്. 1822ൽ റോബർട്ട് ബാങ്ക്സ് ജെങ്കിൻസൺ പ്രധാനമന്ത്രിയായിരിക്കെ വിവാഹിതനായിരുന്നു. 2010 മുതൽ കൺസർവേറ്റീവ് പാർടിയുടെ മാധ്യമ വിഭാഗത്തിൽ പ്രവർത്തിച്ച കാരി, ജോൺസൻ ലണ്ടൻ മേയർ സ്ഥാനത്തേക്ക് മത്സരിച്ചപ്പോൾ പ്രചാരണത്തിന്റ ഭാഗമായി. 2018 മുതൽ ഓഷ്യാന ആസ്ഥാനമായ സമുദ്ര സംരക്ഷണ സംഘടനയുടെ പി ആർ വിഭാഗത്തിലാണ്.