99 അംഗങ്ങളുള്ള ഇടതുപക്ഷത്തിന് ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പിലും ജയം ഉറപ്പാണ്. പ്രതിപക്ഷമായ യുഡിഎഫിന് 41 അംഗങ്ങളാണുള്ളത്. അതേസമയം സ്പീക്കർ തെരഞ്ഞെടുപ്പിൽ മത്സരിച്ച യുഡിഎഫ് ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പിലും മത്സരിക്കാൻ സാധ്യതയുണ്ട്.
Also Read :
സ്പീക്കർ തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ എംബി രാജേഷിനെതിരെ കോൺഗ്രസ് അംഗം പിസി വിഷ്ണുനാഥായിരുന്നു മത്സരിച്ചത്. രാജേഷ് 96 വോട്ട് നേടിയപ്പോൾ പിസി വിഷ്ണുനാഥിന് 40 വോട്ടാണ് ലഭിച്ചത്. 56 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. സ്പീക്കർ തെരഞ്ഞെടുപ്പ് വേളയിൽ മൂന്ന് അംഗങ്ങ സഭയിൽ എത്തിയിരുന്നില്ല. മന്ത്രി വി അബ്ദുറഹിമാൻ, കോവളം എംഎൽഎ എം വിൻസന്റ്, നെന്മാറ എംഎൽഎ കെ ബാബു എന്നിവരാണ് എത്താതിരുന്നത്. പ്രോ ടൈം സ്പീക്കറായ പിടിഎ റഹീമും അന്ന് വോട്ട് രേഖപ്പെടുത്തിയിരുന്നില്ല.
Also Read :
നിലവിലെ സാഹചര്യത്തിൽ പതിനഞ്ചാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി തന്നെ തെരഞ്ഞെടുക്കപ്പെടും. 2011 മുതൽ അടൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് ചിറ്റയം ഗോപകുമാറാണ്.