കൊല്ലം: ആർഎസ്പിയെ എൽ.ഡി.എഫിലേക്ക് ക്ഷണിച്ച കോവൂർ കുഞ്ഞുമോനെ പരിഹസിച്ച് ഷിബു ബേബി ജോൺ. ഇപ്പോഴും വരാന്തയിൽ നിൽക്കുന്ന കുഞ്ഞുമോൻ ആദ്യം എൽഡിഎഫിനകത്ത് കേറിയിട്ടാകാം മറ്റുള്ളവരെ മുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്നതെന്ന് ഷിബു ബേബി ജോൺ പരിഹസിച്ചു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ആർഎസ്പിയെ കോവൂർ കുഞ്ഞുമോൻ എൽഡിഎഫിലേക്ക് സ്വാഗതം ചെയ്തതായി വാർത്ത കണ്ടു. ഇപ്പോഴും വരാന്തയിൽ തന്നെയല്ലേ നിൽക്കുന്നത്. കുഞ്ഞുമോൻ ആദ്യമൊന്ന് അകത്ത് കേറ്. എന്നിട്ടാവാം മറ്റുള്ളവരെ സ്വാഗതം ചെയ്യുന്നത്. ഷിബു ഫെയ്സ്ബുക്കിൽ കുറിച്ചു.
യു.ഡി.എഫ് വിടുമെന്ന അഭ്യൂഹങ്ങൾക്ക് ആക്കംകൂട്ടി ഷിബു കഴിഞ്ഞ ദിവസം പാർട്ടിയിൽ നിന്ന് അവധിയെടുത്തതിന് പിന്നാലെയാണ് കോവൂർ കുഞ്ഞുമോൻ അദ്ദേഹത്തെ എൽഡിഎഫിലേക്ക് സ്വാഗതം ചെയ്തിരുന്നത്.നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് ആർഎസ്പിയിൽ അസ്വാരസ്യങ്ങൾ രൂക്ഷമായത്.
content highlights:Shibu Baby John facebook post against Kovoor Kunjumon














