തിരുവനന്തപുരം
മഴക്കാലം ആരംഭിക്കുന്നതിന്റെ മുന്നോടിയായി ജൂൺ നാലിനും അഞ്ചിനും ആറിനും ശുചീകരണപ്രവൃത്തികൾ നടത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. നാലിന് തൊഴിലിടങ്ങളിലും അഞ്ചിന് പൊതു ഇടങ്ങളിലും ആറിന് വീടും പരിസരവുമാണ് തീരുമാനിച്ചത്. എല്ലാ വകുപ്പും ഇക്കാര്യത്തിൽ യോജിച്ചുപ്രവർത്തിക്കും. കാലവർഷത്തിന്റെ ഭാഗമായി ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുമ്പോൾ വൈറസ് തടയാൻ ടെസ്റ്റിങ് ടീമിനെ നിയോഗിച്ച് മുൻകരുതൽ നടപടികൾ സ്വീകരിക്കും.